വാഹന ഉടമൾക്കായിതാ സുപ്രധാന നിർദ്ദേശം!; ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും പേരും അപ്‌ഡേറ്റ് ചെയ്തില്ലേ?; വേഗമാകട്ടെയെന്ന് എംവിഡി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഹന ഉടമൾക്കായിതാ സുപ്രധാന നിർദ്ദേശം!; ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും പേരും അപ്‌ഡേറ്റ് ചെയ്തില്ലേ?; വേഗമാകട്ടെയെന്ന് എംവിഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 05:00 pm IST
Facebook
Twitter
WhatsAppTelegram

വാഹന ഉടമകൾക്ക് വേണ്ടി സുപ്രധാന നിർദ്ദേശം പങ്കുവച്ച് എംവിഡി. എല്ലാ വാഹന ഉടമകളും അവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ വാഹൻ സോഫ്റ്റ് വെയറിൽ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം. കൂടാതെ സൈറ്റിൽ നൽകേണ്ടത് ആധാറിൽ നൽകിയിരിക്കുന്ന പേരായിരിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന വാഹന ഉടമകൾക്ക് മാത്രമാകും എംവിഡിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകുക.

വാഹന സംബന്ധമായ എല്ലാ സർവീസുകൾക്കും ടാക്‌സ്-പിഴ എന്നിവ അടയ്‌ക്കുന്നതിനും ഇവ കൃത്യമായി ചെയ്തിരിക്കണമെന്ന് എംവിഡി പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഇത് സംബന്ധിച്ച പോസ്റ്റ് എംവിഡി പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പം തന്നെ വിശദവിവരങ്ങൾ അടങ്ങിയ വീഡിയോയും എംവിഡി പങ്കുവച്ചിട്ടുണ്ട്. വാഹന ഉടമകൾ സൈറ്റിൽ കയറി എങ്ങനെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതെന്ന് വിവിധ സ്‌ക്രീൻഷോട്ടുകളുടെ സഹായത്തോടെ വിശദീകരിച്ചിട്ടുണ്ട്.

എംവിഡി പങ്കുവച്ച് ഫേസ്ബുക്ക് പോസിന്റെ പൂർണ്ണരൂപം…

സ്‌നേഹമുള്ളവരെ എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്വെയറിലെ ഡീറ്റെയിൽസ് നോട് കൂടെ നിർബന്ധമായും അപ്‌ഡേറ്റ്‌ചെയ്തിട്ടുണ്ടായിരിക്കണം . പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹനസംബന്ധമായ ഏതൊരു സർവ്വീസിനും,tax അടയ്‌ക്കാനായാലും ക്യാമറ ഫൈൻ അടയ്‌ക്കാൻ ആയാലും സാധിക്കുകയുള്ളൂ.

അതിനായി താഴെ കാണുന്ന കമൻറ് ബോക്‌സിലെ ലിങ്കിൽ കയറി നിങ്ങളുടെ വാഹന നമ്പർ എന്റർ ചെയ്തു താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും അതിൽ താഴെ ഭാഗത്ത് മൊബൈൽ നമ്പർ അപ്‌ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് വേണ്ടതായ ഡീറ്റെയിൽസ് എന്റർ ചെയ്താൽ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്റെ ഡീറ്റെയിൽസിനോട് കൂടെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഈ window യിൽ ആധാർ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം enter ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഒരു പക്ഷേ ഇതുവഴി അപ്‌ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്‌ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്‌ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ ഓപ്പൺ ചെയ്തു ആവശ്യപെടുന്ന ഡീറ്റൈൽസ് എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവുകയും ആയതിന്റെ പ്രിൻറ് എടുക്കുകയും ചെയ്യുക . തുടർന്ന് അതിൽ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്ലോഡ് ചെയ്യണം. ഒന്ന്, നേരത്തെ സേവ് ചെയ്ത സ്‌ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും അപ്‌ഡേറ്റ് ചെയ്ത് തരണം എന്നുള്ള ഒരു അപേക്ഷയും മൂന്നാമത്തേത് ഫോൺ നമ്പർ ഉള്ള ആധാർ അല്ലെങ്കിൽ ഈ ആധാറിന്റെ പകർപ്പ്. ഈ നാല് documents ഉം കൂടി പ്രിൻ് എടുത്ത് ഫൈനൽ submission ചെയ്ത് അതാത് ആർ ടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

വാഹന ഉടമയുടെ mobile number update ആവുകയും പേരിൽ മാത്രം correction ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആധാറിന്റെ കോപ്പിയും RC യുടെ കോപ്പിയും അപേക്ഷയും എഴുതി അതാത് ആർ.ടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്. വലിയ രീതിയിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ one and same certificate, SSLC certificate എന്നിവ ഹാജരാക്കാവുന്നതാണ്

വാഹന ഉടമ മരണപ്പെട്ട സാഹചര്യത്തിൽ mobile number update ചെയ്യുന്നതിനായി, അടുത്ത അനന്തരാവകാശിയുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് വേണ്ട ഫീസ് ഒഴികെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് concerned registering authority യുടെ അനുമതി വാങ്ങിച്ച documents ഉം അനന്തരാവകാശിയുടെ ഫോൺ നമ്പർ ഉള്ള ആധാറിന്റെ പകർപ്പും അപേക്ഷയും update mobile number എന്ന icon ലൂടെ അപ്ലോഡ് ചെയ്യേണ്ടതും അപേക്ഷകൾ ഓഫീസിൽ സമർപ്പിക്കുകയും ചെയ്യണം.

ഏതെങ്കിലും സ്ഥാപനത്തിന്റെ / ഡിപ്പാർട്ട്‌മെന്റിന്റെ പേരിലുള്ള വാഹനമായാലും ഓൺലൈൻ വഴി update mobile number എന്ന option ലൂടെ അപ്ലൈ ചെയ്തു അപേക്ഷ സമർപ്പിച്ചാൽ മാത്രമേ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാനായിട്ട് സാധിക്കുകയുള്ളൂ

ഇനി വാഹന ഉടമസ്ഥൻ വിദേശത്താണെങ്കിൽ അദ്ദേഹം വിദേശത്താണെന്ന് തെളിയിക്കുന്ന പാസ്‌പോർട്ടിലെ പ്രസക്തഭാഗങ്ങളും വിസയും update ചെയ്യുന്ന phone number ഉള്ള ആധാറിന്റെ / ഇ ആധാറിന്റെ കോപ്പിയും ഒപ്പം ഒരു അപേക്ഷയും എഴുതി അപേക്ഷകൻ തന്റെ ആർ ടി ഓഫീസിന്റെ മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്താൽ ഓഫീസിൽ നിന്നും അത് അപ്‌ഡേറ്റ് ചെയ്തു തരുന്നതായിരിക്കും

എല്ലാ വാഹന ഉടമസ്ഥരും നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമായതിനാൽ ഈ വീഡിയോ പരമാവധി എല്ലാവരിലേക്കും എത്തിക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.

Tags: motor vehicle departmentmvd
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies