അനിമൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ മുൻനിര സംവിധായകനായി ഉയർന്ന സന്ദീപ് റെഡ്ഡി വാങ്ക. ചിത്രത്തിനെതിരെ വിമർശനമുയർന്നെങ്കിലും റൺബീർ ചിത്രം ബോക്സോഫീസിൽ റെക്കോർഡ് കളക്ഷൻ നേടിരുന്നു. ഇതിനിടെ തന്റെ അടുത്ത ചിത്രത്തെക്കുറിച്ചും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സംവിധായകന്റെ ദൃശ്യങ്ങളാണ് വൈറലായത്. താടി കളഞ്ഞും തല മുണ്ഡനം ചെയ്തും ക്ഷേത്രത്തിലെത്തിയ താരത്തെ ഒട്ടുമിക്ക ആരാധകരും തിരിച്ചറിഞ്ഞില്ല. പിആർഒ സുരേഷ് എന്നു പറയുന്ന ആളാണ് സംവിധായകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. താരത്തിന്റെ രൂപമാറ്റം ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനിടെ ചിലർ താരത്തെ തിരിച്ചറിയുകയും ഫോട്ടോയെടുക്കുകയും ചെയ്തു.
പ്രഭാസിനൊപ്പം ഒരുക്കുന്ന സ്പിരിറ്റ് ആണ് സന്ദീപ് റെഡ്ഡി വാങ്കയുടെ അടുത്ത ചിത്രം. സ്പിരിറ്റ് എന്ന ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ സന്ദീപ് അനിമലിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കൂ എന്നാണ് വിവരം. ഒരു അഭിമുഖത്തിനിടെയാണ് താരം അടുത്ത ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
#SandeepReddyVanga had darshan today at Tirumala
Next #Prabhas garu toh #Spirit start avthundhi pic.twitter.com/M7izkIFGtG
— Suresh PRO (@SureshPRO_) March 6, 2024
“>