'രാഹുൽ ഗാന്ധി കടന്നു പോകുന്നത് കടുത്ത വിഷാദ അവസ്ഥയിലൂടെ; എന്താണ് പറയുന്നത് എന്ന് സ്വയം മനസിലാക്കാത്ത അവസ്ഥ';പരിഹാസവുമായി കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാഹുൽ ഗാന്ധി കടന്നു പോകുന്നത് കടുത്ത വിഷാദ അവസ്ഥയിലൂടെ; എന്താണ് പറയുന്നത് എന്ന് സ്വയം മനസിലാക്കാത്ത അവസ്ഥ’;പരിഹാസവുമായി കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 08:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. രാഹുൽ ഗാന്ധി കടുത്ത വിഷാദ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നതെന്നാണ് ഈ വാക്കുകൾ തെളിയിക്കുന്നതെന്നും, സ്വന്തം രാഷട്രീയഭാവി ഓർത്താണ് രാഹുലിന് ഇത്തരത്തിൽ ആശങ്ക ഉണ്ടായതെന്നും കിഷൻ റെഡ്ഡി പരിഹസിച്ചു. ഡൽഹിയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” രാഹുൽ എന്താണ് സംസാരിക്കുന്നതെന്ന് ചില സമയങ്ങളിൽ അയാൾക്ക് പോലും മനസിലാകാറില്ല. അദ്ദേഹം കടുത്ത വിഷാദ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. രാഷ്‌ട്രീയത്തിൽ ഇനിയൊരു ഭാവി ഉണ്ടാകില്ലെന്നത് രാഹുലിനെ തളർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വിഷാദാവസ്ഥയിൽ തനിക്ക് പോലും മനസിലാകാത്ത രീതിയിൽ അദ്ദേഹം ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നതിന് മുൻപ് രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അവഗണന നേരിടുന്ന അവസ്ഥയിലായിരുന്നു. എന്നാലിന്ന് അവിടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും, നിക്ഷേപങ്ങൾ എത്തിക്കാൻ ശ്രമിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ചെറിയ സംസ്ഥാനങ്ങൾ ആയത് കൊണ്ട് തന്നെ അവിടെ വലിയ പരിപാടികൾ നടത്തുന്നത് സാമ്പത്തികമായ പരിമിതികൾ വരാറുണ്ട്. എന്നാൽ കേന്ദ്രം നിക്ഷേപകർക്കും സംസ്ഥാനങ്ങൾക്കും ഇടയിൽ പ്രവർത്തിച്ചു കൊണ്ട് ഈ പരിമിതികളെ മറികടക്കാൻ സഹായിക്കുകയാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് നിക്ഷേപകർക്കും ഏറെ പ്രയോജനകരമായ ഘടകമാണ്. സ്ഥിരതയുള്ള സർക്കാർ വരാത്തത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു പ്രശ്‌നമായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങളും ഇവിടെ ഉണ്ടായിരുന്നു, കേന്ദ്രസർക്കാർ പദ്ധതികളും ശരിയായി നടപ്പായിരുന്നില്ല. എന്നാൽ മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഈ സംസ്ഥാനങ്ങളിൽ നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം വന്നു. കണക്ടിവിറ്റി ഏറ്റവും മികച്ച നിലയിലാണ് ഇന്നുള്ളത്. റോഡ്, റെയിൽ കണക്ടിവിറ്റിയിലും വികസനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. 2047ഓടെ വികസിത രാഷ്‌ട്രമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് ഈ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി രാജ്യത്തിന്റെ ഓരോ കോണും വികസിതമാകണമെന്നതാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്നും” കിഷൻ റെഡ്ഡി വ്യക്തമാക്കി.

Tags: CongressBJPRahul Gandhikishan reddyFEATURED2
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies