ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രണം. ഇന്ന് പുലർച്ചയോടെ മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ വച്ചായിരുന്നു പടയപ്പ ആക്രമണം നടത്തിയത്. വിനോദസഞ്ചാരികളുടെ കാറിന് നേരെ പടയപ്പ പാഞ്ഞടുക്കുകയും വാഹനം തർക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്നുമെത്തിയ വിനോദസഞ്ചാരികളുടെ കാറിന് നേരെയാണ് ആന ആക്രമണം നടത്തിയത്.
പടയപ്പയെ കണ്ട വിനോദസഞ്ചാരികൾ കാറിൽ നിന്നും ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. കാർ പൂർണമായും തകർന്ന നിലയിലാണ്. രണ്ടാഴ്ചയ്‌ക്കിടെ ഇത് നാലാമത്തെ തവണയാണ് പടയപ്പ അക്രമാസക്തനായത്. കാര്യമായ നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും പ്രദേശത്ത് അതൊന്നും ഫലപ്രദമാവുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും നാട്ടുകാർ പറഞ്ഞു.















