'ചന്ദനക്കുറി തൊടാൻ പോലും ഭയമായിരുന്നു, പലപ്പോഴും മായ്ച്ചു കളയേണ്ടി വന്നിട്ടുണ്ട്'; ജനംടിവിയോട് തുറന്നുപറഞ്ഞ് പദ്മജ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ചന്ദനക്കുറി തൊടാൻ പോലും ഭയമായിരുന്നു, പലപ്പോഴും മായ്ച്ചു കളയേണ്ടി വന്നിട്ടുണ്ട്’; ജനംടിവിയോട് തുറന്നുപറഞ്ഞ് പദ്മജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 03:47 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അപമാനം സഹിച്ചാണ് കോൺഗ്രസിൽ തുടർന്നു പോയിരുന്നതെന്ന് പദ്മജാ വേണുഗോപാൽ. കോൺഗ്രസ് പാർട്ടി വിടാനുള്ള പ്രധാന കാരണം കെ. മുരളീധരൻ തന്നെയാണെന്നും പദ്മജ പറഞ്ഞു. അസുഖ ബാധിതയായിരുന്ന സമയങ്ങളിൽ രോഗ വിവരങ്ങൾ കെ. മുരളീധരനായി പങ്കുവച്ചിട്ടുണ്ടെങ്കിലും പാർട്ടിയിൽ സജീവമാകുന്നില്ലെന്ന കുറ്റപ്പെടുത്തലുകൾ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും പദ്മജ വ്യക്തമാക്കി. ബിജെപി ദേശീയ നേതൃത്വത്തിൽ നിന്നും അംഗത്വം എടുത്ത് തിരച്ചെത്തിയ ശേഷം ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു പദ്മജാ വേണുഗോപാൽ.

” കോൺഗ്രസിൽ സജീവമായി പ്രവർത്തിക്കുന്ന സമയത്താണ് രോഗങ്ങൾ വന്നത്. അത് എന്നെ ശാരീരികമായി ഒരുപാട് തളർത്തിയിരുന്നു. രോഗ വിവരങ്ങൾ ചേട്ടനുമായി പങ്കുവച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും മുരളി ചേട്ടന് അറിയാം. എന്നിട്ടും അദ്ദേഹം ഞാൻ രാഷ്‌ട്രീയത്തിൽ വർക്ക് ഫ്രം ഹോമായാണ് പ്രവർത്തിക്കുന്നതെന്ന് പരിഹസിച്ചു. സഹോദരി എന്ന ബന്ധം അവസാനിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം എൻസിപിയിലും മറ്റും പോയപ്പോഴും ഞാൻ അദ്ദേഹത്തെ സ്വന്തം ചേട്ടനായിട്ടു തന്നെയാണ് കണ്ടിരുന്നത്. എന്നോട് പാർട്ടി വിട്ടോളൂവെന്ന് ഉപദേശിച്ചതും ചേട്ടൻ തന്നെയാണ്. അദ്ദേഹം ഇങ്ങനെയൊന്നും പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ മനസില്ലാ മനസോടെയെങ്കിലും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുമായിരുന്നു. എന്നാൽ ഇനി എനിക്കതിന് സാധിക്കില്ല”.- പദ്മജാ വേണു ഗോപാൽ വ്യക്തമാക്കി.

കോൺഗ്രസിനെ കൈപിടിച്ച് ഉയർത്തിയത് അച്ഛൻ കരുണാകരനാണ്. അദ്ദേഹം എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടപ്പെട്ട മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ ഭക്തിയും വിശ്വാസവും മറ്റു മതക്കാരെ അലോസരപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇന്ന് ചില വിശ്വാസങ്ങൾ മാത്രം അരോചകത്തോടെയാണ് സമൂഹം നോക്കി കാണുന്നതെന്ന് പദ്മജ പറഞ്ഞു. ചന്ദനക്കുറി തൊടാൻ ഇഷ്ടമുള്ള വ്യക്തിയാണ് താനെന്നും എന്നാൽ സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് കാരണം പേടിച്ച് താൻ ചന്ദനക്കുറി തൊടുന്നത് ഒഴിവാക്കിയിരുന്നുവെന്നും അവർ പറഞ്ഞു.

”ചന്ദനക്കുറി തൊട്ടാൽ പാർട്ടിയിലുള്ളവർ പോലും മുഖത്തേക്ക് തുറിച്ച് നോക്കുമായിരുന്നു. അപ്പോൾ ഇത് തുടച്ചു കളയേണ്ട അവസ്ഥ വന്നിട്ടുണ്ട്. എന്നാൽ ഇനി എല്ലാ വിഭാഗത്തിനൊപ്പവും ചേർന്ന് പ്രവർത്തിക്കാൻ കഴിയുമെന്നുള്ള വിശ്വാസം എനിക്കുണ്ട്. എന്റെ വിശ്വാസങ്ങളെ മുറുകെ പിടിച്ച് മറ്റു വിഭാഗക്കാർക്കും വേണ്ടി ബിജെപിക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ സാധിക്കും.”- പദ്മജ പറഞ്ഞു.

അടുത്ത് കാലത്ത് വാരാണസിയിൽ പോയിട്ടുണ്ടായിരുന്നു. അവിടെ ന്യൂനപക്ഷ വിഭാഗക്കാരാണ് കൂടുതലായി ബിജെപിയ്‌ക്കൊപ്പം നിന്നിരുന്നത്. ബ്രാഹ്‌മണരും മുസ്ലീമുകളും പരസ്പരം ഒത്തുചേർന്നാണ് അവിടെ പ്രവർത്തിക്കുന്നത്. അവർക്കവിടെ ശക്തനായ ഒരു നേതാവുണ്ടെന്നുള്ളതാണ് ഇതിന് കാരണമെന്നും പദ്മജ പറഞ്ഞു.

Tags: BJPPathmaja Venugopal
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies