തൃശൂർ: രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. വെള്ളിക്കുളങ്ങര ശാസ്താംപൂവം വനവാസി കോളനിയിലെ കുട്ടികളെയാണ് കാണാതായത്. കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (08) എന്നിവരെയാണ് കാണാതായത്.
രണ്ടാം തീയതി രാവിലെ 10മണി മുതലാണ് കുട്ടികളെ കാണാതായത്. കുടുംബം വെള്ളിക്കുളങ്ങര പോലീസിൽ പരാതി നൽകി. കുട്ടികൾക്കായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.