നവിമുംബൈ: അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 136ാം വാർഷികത്തിന്റെ പ്രാധാന്യവും പ്രസക്തിയും ചർച്ച ചെയ്യാൻ സെമിനാർ സംഘടിപ്പിക്കുന്നു. ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവഗിരിയിലാണ് സെമിനാർ നടക്കുക. ശ്രീനാരായണ മന്ദിര സമിതി സാംസ്കാരിക വിഭാഗം സെമിനാർ സംഘടിപ്പിക്കുന്നത്. വൈകുന്നേരം 4.30 മുതൽ ഗുരുദേവഗിരി ലൈബ്രറി ഹാളിലാണ് സെമിനാർ നടക്കുന്നത്.
സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അദ്ധ്യക്ഷനാകും. സാംസ്കാരിക വിഭാഗം ജോയിന്റ് കൺവീനർ പി.പി. സദാശിവൻ വിഷയാവതരണം നടത്തും.1888-ലാണ് ശ്രീനാരായണ ഗുരുദേവൻ ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്. സെമിനാറിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്ത് സമിതി ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ്.
കൂടുതൽ വിവരങ്ങൾക്ക്: 9552034390 9970910893