കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ പിടിയാന ഗജമേളയ്‌ക്ക് കൊടുങ്ങൂർ ഒരുങ്ങി. 22ന് വൈകിട്ട് 3 മണിക്കാണ് ഗജറാണിമാരുടെ പൂരം. കഴിഞ്ഞ വർഷമാണ് ഗജറാണിമാരുടെ പൂരം ആരംഭിച്ചത്. ആറാട്ട് ദിവസം കൊടുങ്ങൂരമ്മയുടെ തിടമ്പ് ശിരസിൽ വഹിക്കാനുള്ള അവസരവും ഏറ്റവും നിലവുള്ള പിടിയാനയ്‌ക്കാണ്.
തോട്ടയ്‌ക്കാട് പാഞ്ചാലി ,തോട്ടയ്‌ക്കാട് കുഞ്ഞുലക്ഷ്മി ,തോളൂർ വിജയ ലക്ഷ്മി ,ചാന്നാനിക്കാട് ഷീല ,വടക്കേക്കര റീന, ഉളൂർ ഇന്ദിര,വേണാട്ടുമറ്റം കല്യാണി ,കളപ്പുരയിൽ ശ്രീദേവി എന്നീ ആനകളാണ് ഗജമേളയിൽ അണിനിരക്കുക. കുടമാറ്റവും ചമയപ്രദർശനവും ഉണ്ടായിരിക്കും. ആറാട്ടിനും പള്ളിവേട്ടയ്‌ക്കും ഇക്കുറി 9 ആനകൾ എഴുന്നെള്ളും .
ഗജമേളയിൽ ആന ഉടമകളെയും പാപ്പാന്മാരെയും ആദരിക്കും.















