പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. 15ന് വൈകിട്ട് 5 മണിക്ക് പാലക്കാട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് മുതിർന്ന നേതാവ് സി. കൃഷ്ണകുമാറാണ് സ്ഥാനാർത്ഥി. എൻ.ഡി.എ. ആദ്യം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നതും പാലക്കാടാണ്.