ന്യൂഡൽഹി :കഴിഞ്ഞ ദിവസം നടന്ന വികസിത് ഭാരത് അംബാസഡർ ശിൽപ്പശാലയിൽ പങ്കെടുത്ത കലാകാരന്മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ പുരാണകിലയിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടും ലളിതകലാ അക്കാദമിയും ചേർന്നാണ് വർക്ക്ഷോപ്പ് നടത്തുന്നത്. 15,000ത്തിലധികം കലാകാരന്മാർ നേരിട്ടും, 50,000ത്തിലധികം പേർ ഓൺലൈൻ വഴിയും പരിപാടിയുടെ ഭാഗമായി.
പരിപാടിയുടെ സംഘാടകരേയും അദ്ദേഹം അഭിനന്ദനം അറിയിച്ചു. ” ഇന്ത്യയിലെ ഓരോ പൗരന്മാർക്കും വൈവിധ്യം ആസ്വദിക്കാനുള്ള അവസരം ലഭിക്കണമെന്നാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ജി20യുടെ ഭാഗമായി നടന്ന പരിപാടികൾ രാജ്യതലസ്ഥാനത്ത് മാത്രമായി ഒതുക്കാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയത്. വികസിത് ഭാരത് എന്നത് ലോകത്ത് ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കുന്നു എന്നതിന്റെ തെളിവാണ്. ഭാരതത്തെക്കുറിച്ച് ലോകം അറിയേണ്ടത് പ്രധാനമാണെന്നും” ജയശങ്കർ ചൂണ്ടിക്കാട്ടി.