ന്യൂഡൽഹി : രാജ്യത്ത് പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് സീമാ ഹൈദർ . കാമുകൻ സച്ചിൻ മീണയ്‌ക്കൊപ്പം ജീവിക്കാനായി അതിർത്തി കടന്നെത്തിയ പാകിസ്താൻ സ്വദേശിനിയാണ് സീമ ഹൈദർ.
ഇതിന് മോദിജിയോടും അദ്ദേഹത്തിന്റെ സർക്കാരിനോടും താൻ കടപ്പെട്ടിരിക്കുമെന്ന് സീമ പറഞ്ഞു. ‘ എനിക്കും താമസിയാതെ പൗരത്വം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ സഹോദരൻ അഭിഭാഷകനായ എ പി സിങ്ങിനോടും ഞാൻ ഒരുപാട് നന്ദി പറയുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി എങ്ങനെയായിരിക്കണം, മോദിജി ഇങ്ങനെയായിരിക്കണം . ഞങ്ങൾ വളരെ സന്തുഷ്ടരാണ്. സത്യത്തിൽ മോദിജി പറഞ്ഞത് ചെയ്തിരിക്കുന്നു ‘ – സീമ ഹൈദർ പറഞ്ഞു.
സീമയെപ്പോലെ ഡൽഹിയിലെ മജ്‌നു തിലയിലെ അഭയാർഥി കോളനിയിൽ താമസിക്കുന്നവരും സന്തോഷത്തിലാണ് . പാട്ടും , ഡാൻസുമായാണ് അവർ സർക്കാരിന്റെ ഈ തീരുമാനം ആഘോഷിച്ചത്. ഇതിനിടയിൽ കുട്ടികളും മുതിർന്നവരും നൃത്തം ചെയ്ത് സന്തോഷം പ്രകടിപ്പിക്കുകയും മോദി സർക്കാരിന് നന്ദി അറിയിക്കുകയും ചെയ്തു.















