സിഎഎ നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ. പൗരത്വ ഭേദഗതി നിയമത്തെ ‘സമാധാനത്തിലേക്കുള്ള പാത’ എന്നാണ് ഗായിക വിശേഷിപ്പിച്ചത്.
ഒരു ക്രിസ്ത്യാനി, വിശ്വാസിയായ സ്ത്രീ, മതസ്വാതന്ത്ര്യത്തിനായുള്ള ആഗോള വക്താവ് എന്നീ നിലകളിലാണ് തന്റെ അഭിനന്ദനമെന്ന് ഗായിക പറയുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വന്ന ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, സിഖുകാർ, ജൈനർ ബുദ്ധൻമാർ, പാഴ്സികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മോദി സർക്കാരിനെ താൻ പ്രത്യേകം അഭിനന്ദിക്കുന്നതായി, മിൽബെൻ എക്സ് പോസ്റ്റിൽ പറഞ്ഞു.
പീഡിപ്പിക്കപ്പെടുന്നവരെ സ്വാഗതം ചെയ്യുന്നതിനും മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചതിനും ഇന്ത്യൻ സർക്കാരിന്റെ അനുകമ്പയുള്ള നേതൃത്വത്തിന് നന്ദി പറയുന്നതായി മിൽബെൻ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത്ഷാ എന്നിവരെ പ്രത്യേകം പരാമർശിച്ചുകൊണ്ടായിരുന്നു അമേരിക്കൻ ഗായികയുടെ എക്സ് പോസ്റ്റ്.
“This is a pathway towards peace. This is a true act of democracy.”
As a Christian, woman of faith, and global advocate for religious freedom, I applaud the Modi-led government announcing today the implementation of the Citizenship (Amendment) Act now granting Indian nationality… pic.twitter.com/72Bmb6pX0c
— Mary Millben (@MaryMillben) March 11, 2024