"മുസ്ലീങ്ങൾ ആശങ്കപ്പെടേണ്ടതില്ല, ആരെയും നാടുകടത്താനല്ല CAA; മുസ്ലീം കുടിയേറ്റക്കാർക്ക് നിയമപ്രകാരം പൗരത്വത്തിനായി അപേക്ഷിക്കാം"
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മുസ്ലീങ്ങൾ ആശങ്കപ്പെടേണ്ടതില്ല, ആരെയും നാടുകടത്താനല്ല CAA; മുസ്ലീം കുടിയേറ്റക്കാർക്ക് നിയമപ്രകാരം പൗരത്വത്തിനായി അപേക്ഷിക്കാം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 09:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് (സിഎഎ) ഭാരതത്തിലെ മുസ്ലീങ്ങൾ ആശങ്കപ്പെടുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ലെന്ന് അടിവരയിട്ട് ആവർത്തിച്ച് കേന്ദ്രസർക്കാർ. ഭാരതത്തിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാനല്ല സിഎഎ എന്നും മുസ്ലീങ്ങളുടെ പൗരത്വത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. രാജ്യത്തെ 18 കോടി വരുന്ന മുസ്ലീങ്ങൾക്ക് മറ്റ് മതത്തിലുള്ളവരെ പോലെ തന്നെ തത്തുല്യമായ അവകാശങ്ങളുണ്ടെന്നും പൗരത്വം തെളിയിക്കുന്നതിനായി അവരോട് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിഎഎ 2024 പ്രാബല്യത്തിൽ വന്നതോടെ വിവിധ ഭാ​ഗങ്ങളിൽ നിന്നുയരുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.

“വിദ്വേഷം, അക്രമം, പീഡനം എന്നിവയൊന്നും തന്നെ പ്രോത്സാഹിപ്പിക്കാത്ത സമാധാനപരമായ മതമാണ് ഇസ്ലാം എന്നിരിക്കിലും ചില മുസ്ലീം രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനാനുഭവങ്ങൾ കാരണം ഇസ്ലാമിന്റെ പേര് പോലും മോശമായി ചിത്രീകരിക്കപ്പെടുകയാണ്. പീഡിതരായവർക്ക് സമാശ്വാസമാകുന്നതിന് വേണ്ടിയുള്ളതാണ് ഈ നിയമം. ഇത് ഇസ്ലാമെന്ന മതത്തെ പീഡനത്തിന്റെ പേരിൽ കളങ്കപ്പെടുത്തുന്നതിൽ നിന്നും സംരക്ഷിക്കും.” ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

സിഎഎ എന്നാൽ മുസ്ലീങ്ങൾക്ക് എതിരാണെന്ന തരത്തിൽ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക വളർത്തുന്നത് ന്യായീകരിക്കാൻ കഴിയാത്തതാണ്. ഇന്ത്യയുടെ അയൽരാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചുവിടുന്നതിന് ഉതകുന്ന യാതൊരു കരാറിലും ഇന്ത്യ ഒപ്പുവച്ചിട്ടില്ല. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് വേണ്ടിയല്ല പൗരത്വ നിയമം. അതിനാൽ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാ​ഗമായ മുസ്ലീങ്ങൾക്ക് എതിരാണ് സിഎഎ എന്ന വിധത്തിൽ ആശങ്ക ജനിപ്പിക്കുന്നത് ന്യായീകരിക്കാനാവാത്തതാണ്.

അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ ഇസ്ലാമിക രാജ്യങ്ങളിൽ മതപരമായ ആചാരങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട ഒരു മുസ്ലീമിനും ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കുന്നതിൽ നിന്നും സിഎഎ നിയമം തടസമാകില്ല. Naturalization നിയമങ്ങൾ സിഎഎ റദ്ദാക്കുന്നില്ല. അതിനാൽ, വിദേശരാജ്യത്ത് നിന്നും ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ മുസ്ലീം കുടിയേറ്റക്കാർ ഉൾപ്പടെയുള്ള ഏതൊരു വ്യക്തിക്കും, ഇന്ത്യൻ പൗരനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിലവിലുള്ള നിയമങ്ങൾ പ്രകാരം പൗരത്വത്തിനായി അപേക്ഷിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ആരുടെയെങ്കിലും പൗരത്വം കവർന്നെടുക്കാൻ സിഎഎയിൽ വ്യവസ്ഥയില്ലെന്ന് താൻ ഉറപ്പുനൽകുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.

Tags: CAAAmit Shahhome ministrycaa 2024
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies