കൊച്ചി : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ വേണ്ടിയാണെന്ന കുത്തിതിരുപ്പുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിനോയ് വിശ്വത്തിന്റെ ഈ പ്രസ്താവന .
പൗരത്വ നിയമ ഭേദഗതിയാണ് ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ വലുതായി കാണുന്നവര്‍ക്കെല്ലാം പൊറുക്കാനാകാത്ത തെറ്റാണ് ബിജെപി സര്‍ക്കാര്‍ അടിച്ചേല്പിക്കാന് ശ്രമിക്കുന്നത് . ഈ നീക്കം ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള വളരെ ആപല്‍ക്കരമായ ചുവടുവയ്പാണ് – എന്നാണ് ബിനോയ് വിശ്വത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
പൗരത്വ ഭേദഗതി നിയമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും . സുപ്രീം കോടതിയില്‍ ഇതിനെതിരെയുള്ള കേസില്‍ സിപിഐ കക്ഷി ചേരും . ഇതൊരു വലിയ വെല്ലുവിളിയാണ്. അവര്‍ ലക്ഷ്യമിടുന്നത് പൗരത്വത്തിന്റെ അടിസ്ഥാനം മതമാണ് എന്ന് വരുത്തിത്തീര്‍ക്കലാണ്. ഒരിക്കലും ആ നിലപാട് അംഗീകരിക്കാനാകില്ല. – എന്നും പോസ്റ്റിൽ പറയുന്നു.