തൃശൂർ: സപ്ലൈക്കോയിൽ നിന്നും വാങ്ങിയ കടലയിൽ ചെള്ള്. ചാലക്കുടിയിലെ സപ്ലൈക്കോ മാവേലി സ്റ്റോറിനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നോട്ടീസ് ലഭിച്ചത്. മേലൂർ സ്വദേശി റോയ് പോളിനാണ് പഴകിയ കടല നൽകിയത്.
റോയിയുടെ പരാതിയെ തുടർന്ന്, ഫുഡ് സേഫ്റ്റി വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സപ്ലൈക്കോ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം പറഞ്ഞു.