പാലക്കാട്: നാലുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും പിഴയും. എടക്കര സ്വദേശി സുകുമാരനെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
5 വർഷത്തെ തടവിനൊപ്പം മൂവായിരം രൂപ പിഴയും അടക്കണമെന്ന് കോടതി നിർദേശിച്ചു. 2020ൽ എടക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്.