സെപ്റ്റംബർ 17 ഇനി "ഹൈദരാബാദ് വിമോചനദിനം"; രക്തസാക്ഷികളെ ആദരിക്കുവാൻ ഉറപ്പിച്ച് കേന്ദ്ര സർക്കാർ; സഫലമാകുന്നത് തെലുങ്ക് ജനതയുടെ ദീർഘകാലാവശ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെപ്റ്റംബർ 17 ഇനി “ഹൈദരാബാദ് വിമോചനദിനം”; രക്തസാക്ഷികളെ ആദരിക്കുവാൻ ഉറപ്പിച്ച് കേന്ദ്ര സർക്കാർ; സഫലമാകുന്നത് തെലുങ്ക് ജനതയുടെ ദീർഘകാലാവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 12:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സെപ്റ്റംബർ 17 ഹൈദരാബാദ് വിമോചന ദിനമായി ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഹൈദരാബാദ് വിമോചനത്തിൽ പങ്കാളികളായ വ്യക്തികൾ പ്രകടിപ്പിച്ച ധീരതയെയും ദേശസ്‌നേഹത്തെയും സ്മരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് തീരുമാനം അറിയിച്ചത്.

“ഹൈദരാബാദിനെ മോചിപ്പിച്ച രക്തസാക്ഷികളെ അനുസ്മരിക്കാനും യുവാക്കളുടെ മനസ്സിൽ ദേശസ്നേഹത്തിന്റെ ജ്വാല ജ്വലിപ്പിക്കാനും, എല്ലാ വർഷവും സെപ്റ്റംബർ 17-ാം തീയതി ഹൈദരാബാദ് വിമോചന ദിനമായി ആഘോഷിക്കാൻ ഇന്ത്യാ ഗവൺമെൻ്റ് തീരുമാനിച്ചു,” വിജ്ഞാപനത്തിൽ പറയുന്നു.

“1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 13 മാസക്കാലം ഹൈദരാബാദിന് സ്വാതന്ത്ര്യം ലഭിച്ചില്ല, അത് നൈസാമിന്റെ ഭരണത്തിൻ കീഴിലായിരുന്നു. “ഓപ്പറേഷൻ പോളോ” എന്ന പോലീസ് നടപടിക്ക് ശേഷം 1948 സെപ്റ്റംബർ 17 ന് ഈ പ്രദേശം നൈസാമിന്റെ ഭരണത്തിൽ നിന്ന് മോചിതമായി,” വിജ്ഞാപനത്തിൽ തുടർന്നു പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ വർഷം സെപ്റ്റംബർ 17 ന് ‘മുക്തി ദിവസ്’ എന്നറിയപ്പെടുന്ന ഹൈദരാബാദ് വിമോചന ദിനാചരണത്തിൽ പങ്കെടുത്തിരുന്നു. നിസാമിന്റെ സൈന്യത്തിനും റസാക്കർമാർക്കും എതിരെ പോരാടിയ ധീരരായ സൈനികർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തെ മുൻ സർക്കാരുകൾ പ്രീണന നയങ്ങൾ കാരണംഹൈദരാബാദ് വിമോചന ദിനം ആഘോഷിച്ചിട്ടില്ലെന്ന് അന്ന് അമിത് ഷാ എടുത്ത് പറഞ്ഞു.

“75 വർഷമായി, ഈ മഹത്തായ ദിനം നമ്മുടെ യുവാക്കൾക്ക് പരിചയപ്പെടുത്താൻ ഒരു സർക്കാരും ഒരു പരിപാടിയും സംഘടിപ്പിച്ചിട്ടില്ല.അവർ പ്രീണന നയം കാരണം ഭയന്ന് തെലങ്കാന വിമോചന ദിനം ആഘോഷിച്ചില്ല. ഇത്രയും വലിയ സംഭവത്തിനു ശേഷവും ചില പാർട്ടികൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ പേരിൽ ഹൈദരാബാദ് വിമോചന ദിനം ആഘോഷിക്കാൻ മടിച്ചത് ഖേദകരമാണ്. ചരിത്രം മറക്കുന്നവരോട് ജനം പുറംതിരിഞ്ഞ് നിൽക്കുമെന്നാണ് ആ പാർട്ടികളോട് എനിക്ക് പറയാനുള്ളത്-അദ്ദേഹം പറഞ്ഞു.

സെപ്തംബർ 17 ഹൈദരാബാദ് വിമോചന ദിനമായി ആചരിക്കണമെന്നത് മേഖലയിലെ ജനങ്ങളുടെ ദീര്ഘകാലാവശ്യമായിരുന്നു.

ഹൈദരാബാദിലെ ചോരമണക്കുന്ന ഹിന്ദുവേട്ടയുടെ കഥ; “റസാക്കർ” (Razakar: The Silent Genocide of Hyderabad )വരുന്നു ഹിന്ദി, തെലുങ്ക് , തമിഴ്, കന്നഡ, മലയാളം, മറാത്തി, ഭാഷകളിൽ റിലീസ് മാർച്ച് 15 ന്.

ഹൈദരാബാദിലെ ചോരമണക്കുന്ന ഹിന്ദുവേട്ടയുടെ കഥ; “റസാക്കർ” (Razakar: The Silent Genocide of Hyderabad )വരുന്നു

ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദു വേട്ടയുടെ കഥ അഭ്രപാളിയിലെത്തിക്കുന്ന സിനിമ “റസാക്കർ” (Razakar: The Silent Genocide of Hyderabad ) മാർച്ച് 15 ന് റിലീസ് ചെയ്തു.1947 ഓഗസ്റ്റ് 15 നും 1948 സെപ്തംബർ 17 നും ഇടയിൽ നടന്ന ഹൈദരാബാദിന്റെ വിമോചന സമരത്തെ കേന്ദ്രീകരിച്ച് നിർമ്മിച്ച സിനിമയാണിത്.ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ ഇന്ത്യയിലേക്കുള്ള സംയോജനത്തിനിടയിൽ റസാക്കർമാർ ഹിന്ദു ജനതയോട് ചെയ്ത അതിക്രമങ്ങളെയാണ് ഈ സിനിമ ചിത്രീകരിക്കുന്നത്.റസാക്കർ ഭരണകാലത്ത് ജനങ്ങൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് ഈ സിനിമ നൽകുന്നത്, ഈ കാലഘട്ടത്തിൽ അവരുടെ ത്യാഗവും സഹിഷ്ണുതയും ഉയർത്തിക്കാട്ടുന്നു.

റസാക്കർ തെലുങ്ക് , തമിഴ്, കന്നഡ, മലയാളം, മറാത്തി, ഹിന്ദി എന്നിങ്ങനെ ഒന്നിലധികം ദക്ഷിണേന്ത്യൻ ഭാഷകളിലെ പ്രേക്ഷകർക്ക് കാണാനാകും. ബോബി സിംഹ, മകരന്ദ് ദേശ്പാണ്ഡെ, രാജ് അർജുൻ, വേദിക , ഇന്ദ്രജ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമർവീർ ക്രിയേഷൻ LLP യുടെ ബാനറിൽ, ഗുഡൂർ നാരായണ റെഡ്ഡി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് യാത സത്യനാരായണയാണ്.

Tags: razakarAnnexation of HyderabadHyderabad Liberation Day
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies