മരിക്കേണ്ടി വന്നാലും തന്റെ ചിത്രത്തിൽ നിന്ന് ജയ് ശ്രീ റാം എന്ന വാക്ക് നീക്കം ചെയ്യില്ലെന്ന് മുതിർന്ന നിർമ്മാതാവും സംവിധായകനുമായ കെസി ബൊക്കാഡിയ.
അടുത്തിടെയാണ് അദ്ദേഹത്തിന്റെ ‘തീ ശ്രീ ബീഗം ‘ ചിത്രവുമായി ബന്ധപ്പെട്ട് ബൊക്കാഡിയയ്‌ക്ക് സെൻസർ ബോർഡ് റീജിയണൽ ഓഫീസർ നോട്ടീസ് അയച്ചത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഹിന്ദി സിനിമയിൽ സജീവമായ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ കെ സി ബൊക്കാഡിയ തന്റെ പുതിയ ചിത്രമായ ‘തീ ശ്രീ ബീഗത്തിന്’ സെൻസർ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത് കഴിഞ്ഞ വർഷം അവസാനമാണ്. സിനിമ കണ്ടതിന് ശേഷം, സെൻസർ ബോർഡിന്റെ പരിശോധനാ സമിതി അതിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചു. സമൂഹത്തിൽ പാരമ്പര്യമായി നിലനിൽക്കുന്ന ചില സംഭവങ്ങൾ സിനിമ കാണിക്കുന്നുവെന്ന് കാട്ടിയായിരുന്നു ഇത് . ചിത്രം റിവിഷൻ കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് ബൊക്കാഡിയയ്‌ക്ക് 14 ദിവസത്തെ സമയം നൽകി.
ഇപ്പോഴിതാ സിനിമ ‘ മുതിർന്നവർക്ക് മാത്രം ‘ എന്ന് സർട്ടിഫിക്കറ്റ് നൽകി റിലീസ് ചെയ്യണമെന്ന റിവിഷൻ കമ്മിറ്റി ശുപാർശ ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് ഈ മാസം ആറിന് കെസി ബൊക്കാഡിയക്ക് കത്തയച്ചിരിക്കുകയാണ്.
ചില ഭാഗങ്ങൾ നീക്കം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇത് നടക്കില്ലെന്നാണ് ബൊക്കാഡിയയുടെ നിലപാട്.’ എനിക്കുള്ള ഏറ്റവും വലിയ എതിർപ്പ് ‘ജയ് ശ്രീറാം’ സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്ന് പറഞ്ഞ കാര്യത്തെക്കുറിച്ചാണ്. രാമനാണ് ഞങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രം, ഇത് സിനിമയിലെ ഒരു കഥാപാത്രം പറയുന്നു. തന്നെ ആക്രമിച്ചയാളിൽ അഭയം പ്രാപിക്കുകന്നതും അങ്ങനെയാണ് ‘ബൊകാഡിയ പറഞ്ഞു.
‘ഞാൻ മരിക്കും, എന്നാലും എന്റെ സിനിമയിൽ നിന്ന് ‘ജയ് ശ്രീറാം’ എന്ന വാക്കുകൾ നീക്കം ചെയ്യില്ല, ബൊക്കാഡിയ പറയുന്നു. ആരുടെയെങ്കിലും ജീവൻ അപഹരിക്കാനല്ല അവന്റെ ജീവൻ രക്ഷിക്കാനാണ് ഒരാൾ ഉദ്ദേശിക്കുന്നത് , ആ വ്യക്തി ഭഗവാൻ ശ്രീരാമന്റെ നാമം ചൊല്ലുകയാണ്. ‘ജയ് ശ്രീറാം’ എന്ന് പറയുന്നതിൽ നിന്ന് അദ്ദേഹത്തെ തടയാൻ ഇന്ത്യയിൽ ആരും ആഗ്രഹിക്കുന്നില്ല. ‘തീ ശ്രീ ബീഗം’ എന്ന സിനിമയിലെ ഈ അനുബന്ധ രംഗവും സമാനമാണ്, അതിൽ വ്യക്തിത്വം മറച്ചുവെച്ച് മൂന്നാമതും വിവാഹം കഴിക്കുന്ന ഒരാൾ, സിനിമയുടെ അവസാനത്തിൽ തന്റെ തെറ്റ് സമ്മതിക്കുകയും തന്റെ ജീവൻ രക്ഷിക്കാൻ ഭഗവാൻ ശ്രീരാമനോട് അപേക്ഷിക്കുകയും ചെയ്യുന്നു. ഞാൻ മരിക്കും, പക്ഷേ എന്റെ സിനിമയിൽ നിന്ന് ‘ജയ് ശ്രീറാം’ എന്ന വാക്കുകൾ നീക്കം ചെയ്യില്ല’- അദ്ദേഹം പറഞ്ഞു.
സെൻസർ ബോർഡ് നിർദ്ദേശിച്ച ഈ കട്ട് സ്വീകരിക്കാൻ കെസി ബൊക്കാഡിയ വിസമ്മതിക്കുകയും തന്റെ അഭിപ്രായം സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷിയെ അറിയിക്കുകയും ചെയ്തു.
‘കഴിഞ്ഞ 40 വർഷത്തിനിടെ ഞാൻ 60 സിനിമകൾ ചെയ്തു, പക്ഷേ സെൻസർ ബോർഡ് എന്നെ ഇത്തരത്തിൽ ബുദ്ധിമുട്ടിച്ചിട്ടില്ല. ‘ജയ് ശ്രീറാം’ എന്ന വാക്കുകൾ ഉപയോഗിച്ച് എന്റെ സിനിമ റിലീസ് ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ അതിനെതിരെ ഞാൻ ഹൈക്കോടതിയിൽ പോകും,’ ബൊകാഡിയ പറഞ്ഞു.















