തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായി രാജീവ് ചന്ദ്രശേഖര്‍ മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. കൊല്ലത്തെ ആശ്രമത്തിൽ എത്തിയാണ് മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചത്.
ആശ്രമത്തിലെത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ഊഷ്മളമായ സ്വീകരണം നല്‍കിയിരുന്നു. ആശ്രമത്തിലെ ക്ഷേത്രത്തില്‍ തൊഴുത രാജീവ് ചന്ദ്രശേഖര്‍ മാതാ അമൃതാനന്ദമയിക്കായി സമ്മാനവും നൽകി. ഏതാനും നിമിഷങ്ങള്‍ നീണ്ട കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് രാജീവ് ചന്ദ്രശേഖര്‍ മടങ്ങിയത്.















