തൊണ്ടയിൽ ആരോ മുറുകെ പിടിച്ച പോലെ, അമ്മയുടെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടു; താരാ കല്യാണിന്റെ രോ​ഗാവസ്ഥയെകുറിച്ച് മകൾ സൗഭാ​ഗ്യ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തൊണ്ടയിൽ ആരോ മുറുകെ പിടിച്ച പോലെ, അമ്മയുടെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടു; താരാ കല്യാണിന്റെ രോ​ഗാവസ്ഥയെകുറിച്ച് മകൾ സൗഭാ​ഗ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 01:27 pm IST
Facebook
Twitter
WhatsAppTelegram

താരകല്യാണും മകൾ സൗഭാ​ഗ്യ വെങ്കിടേഷും സമൂഹമാദ്ധ്യമങ്ങിളിൽ സജീവമാണ്. ഇരുവരുടെയും ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ വീഡിയോയും യൂട്യൂബിലും പങ്കുവക്കാറുണ്ട്. മുമ്പ് താരാ കല്യാണിന് തൈറോഡിനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത് ശബ്ദത്ത ബാധിച്ചതിനെ സംബന്ധിച്ചുള്ള വീഡിയോയും മുമ്പ് പങ്കുവച്ചിട്ടുണ്ടായിരുന്നു.

ഇപ്പോഴിതാ, താരാ കല്യാണിന് ശബ്ദം പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതിനെ കുറിച്ചുള്ള വീഡിയോയും യൂട്യൂബിൽ പങ്കുവച്ചിരിക്കുകയാണ്. താരാ കല്യാണിന് വേണ്ടി മകൾ സൗഭാ​ഗ്യയാണ് വീഡിയോയിൽ സംസാരിച്ചത്. അമ്മയുടെ രോ​ഗാവസ്ഥയെക്കുറിച്ചും ചികിത്സാരീതിയെക്കുറിച്ചുമാണ് വീഡിയോയിൽ പറയുന്നത്. താരാ കല്യാണിന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

‘അമ്മയുടെ ശബ്ദത്തിന് കുറെ കാലങ്ങളായി പ്രശ്നങ്ങളുണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയോ, അല്ലെങ്കില്‍ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്നമായിരിക്കും എന്നൊക്കെയാണ് ഞങ്ങൾ കരുതിയത്. ഇതിനായി പല ചികിത്സകളും നടത്തിയെങ്കിലും ഒന്നിലും ഫലം കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം അമ്മയ്‌ക്ക് തൈറോയിഡിന്റെ സര്‍ജറി ഉണ്ടായിരുന്നു. പക്ഷെ, ശബ്ദത്തിനൊന്നും യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.

ഇപ്പോൾ ശരിക്കും അമ്മയുടെ ശബ്ദത്തിന്റെ പ്രശ്നം എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ‘സ്പാസ് മോഡിക് ഡിസ്ഫോണിയ’എന്ന രോ​ഗമാണ് അമ്മക്ക്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അബ്നോർമൽ ആകുന്ന ഒരു അവസ്ഥയാണ്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. ഇതിൽ, അഡക്ടര്‍ എന്ന സ്റ്റേജിലാണ് അമ്മയുള്ളത്. തൊണ്ടയിൽ ആരോ മുറുകെ പിടിച്ചിരിക്കുന്നത് പോലെ തോന്നും. എന്തുകൊണ്ടാണ് ഈ രോ​ഗം വരുന്നതെന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. അതിനാൽ തന്നെ ഇതിന് കൃത്യമായൊരു മരുന്നും ഇല്ല.

ബോട്ടോക്സ് ആയിരുന്നു ഈ രോ​ഗാവസ്ഥയിൽ നിന്നും രക്ഷനേടാനുള്ള ഏക മാർ​ഗം. അത് ചെയ്ത സമയത്തായിരുന്നു അമ്മമ്മ മരിച്ചത്. അമ്മമ്മയുടെ മരണത്തോടെ വിശ്രമിക്കാനോ കെയര്‍ ചെയ്യാനോ കഴിഞ്ഞില്ല. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. വീണ്ടും സ്ട്രെയിന്‍ ചെയ്ത് സംസാരിച്ചതോടെ വീണ്ടും വയ്യാതായി. പിന്നീടുള്ള വഴി സര്‍ജറി മാത്രമായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞിരിക്കുകയാണ്.

മൂന്നാഴ്ച കഴിഞ്ഞാൽ അമ്മയ്‌ക്ക് ശബ്ദം തിരികെ കിട്ടുമെന്നാണ് പ്രതീക്ഷ. പക്ഷേ, ശബ്ദം തിരിച്ചു കിട്ടിയാലും ചെറിയ വ്യത്യാസം ഉണ്ടാകും. കൂടാതെ പാട്ട് പാടാനൊന്നും സാധിക്കില്ല. അമ്മക്ക് മാത്രമല്ല, കേരളത്തിൽ ഒരുപാട് പേർക്ക് ഈ രോ​ഗം വന്നിട്ടുണ്ട്. ജീവന് ഭീഷണിയുള്ള രോഗമല്ലിത്. പക്ഷേ കുറച്ച് പെയിന്‍ഫുള്‍ ആണ്. സംസാരിച്ചു കൊണ്ടിരിക്കുന്ന ആള്‍ക്ക് പെട്ടെന്ന് അതിന് കഴിയാതെ വരുമ്പോഴാണ് ബുദ്ധിമുട്ടുണ്ടാകുന്നത്.’- സൗഭാ​ഗ്യ പറഞ്ഞു.

 

Tags: SUBSoubhagya VenkideshThara kalyan
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies