തിരുവനന്തപുരം: യുവനടി അരുന്ധതി നായർക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കോവളത്ത് വച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറില്‍ യാത്ര ചെയ്യവെയാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് താരം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീരിയല്‍ താരം ഗോപിക അനിലാണ് അപകട വാർത്തയെക്കുറിച്ച് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.
View this post on Instagram
സാമ്പത്തിക സഹായവുമായാണ് ഗോപിക സമൂഹമാദ്ധ്യമത്തിൽ എത്തിയത്. ആശുപത്രിയിലെ ചിലവുകൾ താങ്ങാനാകുന്നതിലും അധികമാണ്. തങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യുന്നു. എന്നാൽ അതുകൊണ്ട് ആയില്ലെന്നും നിങ്ങളാൽ കഴിയുന്നത് നൽകി സഹായിക്കണം എന്നുമാണ് ഗോപിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.
തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധനേടിയ താരമാണ് അരുന്ധതി നായർ. വിജയ് ആന്റണിയുടെ ‘സൈത്താൻ’ എന്ന ചിത്രത്തിലൂടെയാണ് അരുന്ധതി സിനിമാ രംഗത്തെത്തിയത്.