രാഷ്ട്രീയക്കാരനായല്ല, ആർഎസ്എസ് സ്വയംസേവകനായി തുടരാനാണ് എന്നും താത്പര്യം; മോദി സർക്കാർ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന് നിതിൻ ഗഡ്കരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രീയക്കാരനായല്ല, ആർഎസ്എസ് സ്വയംസേവകനായി തുടരാനാണ് എന്നും താത്പര്യം; മോദി സർക്കാർ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 07:23 am IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: ഒരു രാഷ്‌ട്രീയക്കാരൻ എന്നതിലുപരിയായി താഴേത്തട്ടിലുള്ള പ്രവർത്തകനായും ആർഎസ്എസ് സ്വയംസേവകനായും തുടരാനാണ് എന്നും താത്പര്യപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചത്. മോദി സർക്കാരിൽ ജനങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും, ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 400ലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

” 2014ന് മുൻപ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിലും അവരുടെ നയങ്ങളിലും ജനങ്ങൾ അസ്വസ്ഥരായിരുന്നു. ഇത് ബിജെപിക്ക് മുൻതൂക്കം ലഭിക്കാൻ സഹായകമായി. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്‌ച്ചവച്ച നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിയതും 2014ലെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയെ സഹായിച്ചു. വികസനം മുൻനിർത്തിയാണ് 2019ലും ഞങ്ങൾ വിജയം ആവർത്തിച്ചത്. പത്ത് വർഷത്തെ ഭരണം കൊണ്ട് ബിജെപി നേടിയത് കഴിഞ്ഞ 60-65 വർഷം കൊണ്ട് കോൺഗ്രസിന് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളാണ്. ഇക്കുറിയും ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ടു തന്നെ റെക്കോർഡ് ഭൂരിപക്ഷത്തോടെ ഞങ്ങളെ തിരഞ്ഞെടുക്കും.

കഴിഞ്ഞ പത്ത് വർഷം കൊണ്ട് സാധ്യമാക്കിയ വികസനം ബിജെപിക്ക് അനുകൂല ഘടകമാണ്. അതുകൊണ്ട് തന്നെയാണ് ഇക്കുറി 400ലധികം സീറ്റുകൾ നേടുമെന്ന് ഉറപ്പിച്ച് പറയുന്നതെന്നും” ഗഡ്കരി ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളേയും അദ്ദേഹം തള്ളിക്കളഞ്ഞു. ” ഇതെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണ്. രാഷ്‌ട്രീയം എന്നത് ഒരു കരിയറാക്കി മാറ്റാൻ ഉദ്ദേശിച്ച വ്യക്തിയല്ല ഞാൻ. താഴേത്തട്ടിലുള്ള പ്രവർത്തകനായി, ആർഎസ്എസ് സ്വയംസേവകനായി തുടരാനാണ് ഇന്നും ആഗ്രഹിക്കുന്നത്. രാഷ്‌ട്രീയം എന്നത് സാമൂഹികമായും സാമ്പത്തികമായും സമൂഹത്തിൽ ചില പരിഷ്‌കാരങ്ങൾ വരുത്താൻ സഹായിക്കുന്ന ഘടകമാണ്. അതുകൊണ്ട് തന്നെ സ്ഥാനമാനങ്ങൾ ഒരിക്കലും എന്നെ ആകർഷിക്കാറില്ല. ഫഡ്‌നാവിസിന്റെയോ എന്റെയോ ഇടയിൽ യാതൊരു രീതിയിലുമുള്ള ഭിന്നതകളും ഉണ്ടായിട്ടില്ല. മഹാരാഷ്‌ട്രയിലെ സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പോലും പല കാര്യങ്ങളിലും എന്റെ ഉപദേശം തേടാറുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഞാൻ. പ്രതിബദ്ധതയുള്ള ബിജെപി പ്രവർത്തകനാണ് ഞാൻ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു മത്സരത്തിന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. നരേന്ദ്രമോദിയുടെ സബ്കാ സാത്ത് സബ്കാ വികാസ് എന്ന ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അദ്ദേഹത്തിന് കീഴിൽ ഈ സർക്കാർ ഏറ്റവും പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്ചവയ്‌ക്കുന്നത്. മോദിയുടെ നേതൃത്വത്തിൽ തന്നെ മൂന്നാം വട്ടവും ഞങ്ങൾ അധികാരത്തിലേറുമെന്നും” ഗഡ്കരി വ്യക്തമാക്കി.

Tags: BJPNITHIN GADKARIpm modi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies