പ്രാതലിന് ദോശ കഴിക്കാത്തവരായി ആരുമുണ്ടാകില്ല. സ്ഥിരമായി ഒരേ രുചിയിൽ ദോശ കഴിച്ച് മടുത്തവർക്ക് വ്യത്യസ്തമായി പരീക്ഷിക്കാവുന്ന ഒന്നാണ് നീർ ദോശ. വളരെ എളുപ്പത്തിൽ നീർ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
- വറുത്ത് പൊടിച്ച അരിപ്പൊടി-രണ്ട് കപ്പ്
അരി കുതിർത്ത് അരച്ചെടുത്തും നീർ ദോശ തയ്യാറാക്കാവുന്നതാണ്. എന്നാൽ മൃദുവായ ദോശ ലഭിക്കാൻ വറുത്ത് പൊടിച്ച അരിപ്പൊടി ഉപയോഗിക്കുന്നതാണ് നല്ലത്.
- തേങ്ങ ചിരകിയത്- അര കപ്പ്
- വെള്ളം -നാല് കപ്പ്
- പഞ്ചസാര-രണ്ട് ടീസ്പൂൺ
- ഉപ്പ്
തയ്യാറാക്കേണ്ട വിധം
മിക്സിയുടെ ജാറിലേക്ക് രണ്ട് വെള്ളം, ഉപ്പ്, പഞ്ചസാര, തേങ്ങ , അരിപ്പൊടി എന്നിവ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മിശ്രിതം പാത്രത്തിലേക്ക് മാറ്റി, രണ്ട് കപ്പ് വെള്ളം കൂടി ചേർക്കുക. തുടർന്ന് ഇളക്കി കൊടുക്കുക.
ദോശകല്ലിലോ പാനിലോ ഇത് തയ്യാറാക്കാവുന്നതാണ്. ഒരുപാട് മാവ് കോരി ഒഴിക്കാതെ അൽപാൽപം മാവ് ഒഴിച്ചുകൊടുത്ത് പാൻ ചുറ്റിച്ചെടുക്കുക. കനം കുറഞ്ഞ ദോശയായി വേണം ചുട്ടെടുക്കാൻ. ഒരു വശം മാത്രം വേവിച്ചാൽ മതിയാകും. തുറന്ന് വച്ച് വേവിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.