എറണാകുളം: ഡ്രൈവിംഗ് ടെസ്റ്റിംഗിനിടെ ഭർത്താവിന്റെ സഹായം ചോദിച്ച യുവതിക്ക് കർശന താക്കീത് നൽകി മോട്ടോർ വാഹനവകുപ്പ്. ഫോർ വീലറിന്റെ ടെസ്റ്റ് നടക്കുന്നിതിനിടെയാണ് പുറത്തു നിന്നിരുന്ന ഭർത്താവിന്റെ സഹായം യുവതി തേടിയത്. ഗ്രൗണ്ടിന് പുറത്ത് നിന്നിരുന്ന ഭർത്താവിന്റെ നിർദേശപ്രകാരമായിരുന്നു ഇവർ എച്ച് ഇട്ടത്.
യുവതി പുറത്തേക്ക് നോക്കി എച്ച് ഇടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവരെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിരീക്ഷിക്കുകയായിരുന്നു. ഇതോടെയാണ് പങ്കാളിയുടെ സഹായം തേടിയാണ് യുവതി വാഹനം ഓടിക്കുന്നതെന്ന് മനസിലായത്. എച്ച് ഇടുന്നതിൽ യുവതി വിജയിച്ചെങ്കിലും ടെസ്റ്റിൽ ഇവർ പരാജയപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.