അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഹിസ്ബുള്ള ഭീകരൻ അറസ്റ്റിൽ . ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് 22 കാരനായ ബാസൽ എബാദിയെ ടെക്സസിലെ എൽ പാസോയ്‌ക്ക് സമീപം യുഎസ് ബോർഡർ പട്രോൾ പിടികൂടിയത്.
കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ, യുഎസിൽ ബോംബ് നിർമ്മിക്കാൻ വന്നതാണെന്നാണ് ബാസൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ “ആളുകളെ കൊല്ലാൻ ആഗ്രഹിക്കാത്തതിനാൽ” താൻ ലെബനനിൽ നിന്നും ഹിസ്ബുള്ളയിൽ നിന്നും പലായനം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പിന്നീട് ബാസൽ എബാദി പിന്നീട് പറഞ്ഞത് .
ഏഴ് വർഷം ഹിസ്ബുള്ളയിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ടെന്നും നാല് വർഷത്തേക്ക് ആയുധങ്ങൾ സൂക്ഷിക്കുന്നതിൽ സജീവ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.”ജിഹാദിലും” “മുസ്ലിം അല്ലാത്തവരെ” കൊല്ലുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും എബാദി പറഞ്ഞു.















