ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പര നേടിയതിന് പിന്നാലെ ഓൾറൗണ്ടർ മാത്യൂസിനെ പരിഹസിച്ച് ബംഗ്ലാദേശ് ബാറ്റർ മുഷ്ഫീഖർ റഹീമും ടീമംഗങ്ങളും. മൂന്നാമത്തെ ഏകദിനത്തിൽ നാലു വിക്കറ്റ് വിജയത്തോടെയാണ് പരമ്പര സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്ന മാത്യൂസിനെ പരിഹസിച്ച് ഹെൽമെറ്റ് ആഘോഷം നടത്തിയത്.
ഏകദിന ലോകകപ്പിൽ തുടങ്ങിയ തർക്കങ്ങളാണ് പിന്നീടുള്ള പരിഹാസങ്ങളുടെ ആധാരം. ഗ്രൂപ്പ് ഘട്ടത്തെ മത്സരത്തിൽ ഏയ്ഞ്ചലോ മാത്യൂസ് ക്രീസിൽ എത്താൻ വൈകിയെന്ന് ആരോപിച്ച് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ അപ്പീൽ ചെയ്ത് ശ്രീലങ്കൻ താരത്തെ പുറത്താക്കിയിരുന്നു.
ഹെൽമെറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതോടെയാണ് മാത്യൂസ് സ്ട്രൈക്ക് എടുക്കാൻ വൈകിയത്. എന്നാൽ അപ്പീൽ പിൻവലിക്കാൻ ഷാക്കിബ് തയാറായില്ല. ഇതോടെ മാത്യൂസ് പവലിയനിലേക്ക് മടങ്ങി. ഇത് വലിയ വിവാദങ്ങൾക്കാണ് ക്രിക്കറ്റ് ലോകത്ത് തിരികൊളുത്തിയത്. നേരത്തെ ടി20 പരമ്പര ജയിച്ച ശേഷം ശ്രീലങ്ക ടൈംഡ് ഔട്ട് ആഘോഷം നടത്തിയിരുന്നു. ഇതാണ് ബംഗ്ലാദേശ് താരങ്ങളെ ചൊടിപ്പിച്ചത്.
Roar of the L̶i̶o̶n̶s̶ Tigers 🐅
P.S.: Don’t miss Mushfiqur’s celebration with the helmet.
.
.#ThatWinningFeeling #BANvSL #FanCode pic.twitter.com/UhPkvfeTMn— FanCode (@FanCode) March 18, 2024
“>