തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,640 രൂപയാണ്. ഇന്നലെ പവന് 360 രൂപ ഉയർന്നാണ് ഈ നിരക്കിലെത്തിയത്. സർവ്വകാല റെക്കോർഡിൽ തന്നെയാണ് ഇന്നും വിൽപ്പന തുടരുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 6,080 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,050 രൂപയാണ്. വെള്ളിയുടെ നിരക്കിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്.















