ചെന്നൈ: തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നീർമട്ടം സ്വദേശി ഹനീഫയാണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിൽ വിറക് ശേഖരിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഹനീഫിനെ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ കാട്ടാന ആക്രമണത്തിൽ നാലാമത്തെ മരണമാണ് സമീപ പ്രദേശങ്ങളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞായാഴ്ച ഗൂഡല്ലൂരിൽ നടന്ന കാട്ടാന ആക്രമണത്തിലും ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഓവേലിയ സ്വദേശി പ്രസാദാണ് മരിച്ചത്. ജനവാസമേഖലയിലിറങ്ങിയ ആനയെ കാട് കയറ്റാൻ വനംവകുപ്പിനെ സഹായിക്കുന്നതിനിടെ ആന പ്രസാദിനെ ആക്രമിക്കുകയായിരുന്നു.