പത്തനംതിട്ട: കാട്ടാനകളുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്. തണ്ണിത്തോടിനടുത്തുള്ള വനത്തിൽ വച്ച് കാട്ടാനകൾ ആക്രമിക്കുകയായിരുന്നു. സുഹൃത്ത് ഓമനക്കുട്ടനൊപ്പം മത്സ്യബന്ധനത്തിനായി വനത്തിനടുത്തുള്ള കല്ലാറിൽ പോയതായിരുന്നു ദിലീപ്.
വനത്തിൽ വച്ച് കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് സുഹൃത്തായ ഓമനക്കുട്ടൻ പറഞ്ഞു. കാട്ടാനക്കൂട്ടത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ദിലീപിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്നും ഓമനക്കുട്ടൻ പറഞ്ഞു. സംഭവത്തിൽ വനംവകുപ്പ് പരിശോധനകൾ നടത്തി വരികയാണ്.