കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപം; "ജീർണിച്ച മനസുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും": പ്രതികരിച്ച് ആർ എൽ വി രാമകൃഷ്ണൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപം; “ജീർണിച്ച മനസുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും”: പ്രതികരിച്ച് ആർ എൽ വി രാമകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 12:52 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർ എൽ വി രാമകൃഷ്ണൻ. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ജീർണിച്ച മനസുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാ​ദമായതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാമകൃഷ്ണൻ.

‘ഇതിന് മുമ്പും ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടായിരുന്നു. അതിനെതിരെ അന്ന് നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇപ്പോൾ ആ കേസ് കോടതിയിലാണ്. അകാരണമായാണ് ഇപ്പോൾ ഇങ്ങനെയൊരു ആരോപണം എനിക്കെതിരെ ഉണ്ടായത്. എന്റെ പേര് പറഞ്ഞില്ലെങ്കിലും എന്നെ ഉദ്ദേശിച്ചാണ് പറയുന്നതെന്ന് വ്യക്തമാണ്. കാരണം, ചാലക്കുടിക്കാരനായ ന‍ൃത്ത അദ്ധ്യാപകൻ, കെപിഎസി ലളിതയുമായി വാഗ്‌വാദം
നടത്തിയിട്ടുള്ള കലാകാരൻ, മോ​ഹിനിയാട്ട കലാകാരൻ ആ പറയുന്നതിൽ നിന്നൊക്കെ ഞാൻ തന്നെയാണെന്ന് കൃത്യമായി മനസിലാകും’.

‘അമ്മക്ക് പോലും സഹിക്കാനാകില്ല എന്ന് പറഞ്ഞ് എന്റെ അമ്മയെ പോലും അവർ ഇതിലേക്ക് വലിച്ചിഴച്ചു. വളരെ മോശമായുള്ള കാര്യമാണിത്. കറുത്ത വർ​ഗക്കാരായ കലാകാരന്മാർക്കെതിരെയുള്ള വളരെ മ്ലേച്ഛമായ പരാമർശമാണിത്. കാക്കയെ പോലെ എന്ന് പറയുമ്പോൾ തന്നെ അത്രയും നികൃഷ്ട ജീവിയെന്നാണ് അവർ പറയുന്നത്. സൗന്ദര്യമില്ലാത്ത ആരും ഇത് ചെയ്യാൻ പാടില്ലെന്ന് പറയുന്നു. ഇത് കലാരം​ഗത്തേക്ക് കടന്നുവരുന്ന കറുത്ത നിറമുള്ള കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന തരത്തിലുള്ള വാചകങ്ങളാണ്’.

‘നിയമപരമായി തന്നെ ഇതിനെ നേരിടും. ഇനി ഒരിക്കലും കറുത്ത വർ​ഗക്കാർക്കെതിരെ ഇത്തരത്തിൽ ഒരാളും ശബ്ദമുയർത്താൻ പാടില്ല. പട്ടികജാതി പട്ടികവർ​ഗ വിഭാ​ഗങ്ങൾക്ക് ഇതിന് നിയമ വകുപ്പുകളുണ്ട്. എനിക്ക് വി​ദ്യാഭ്യാസം ഇല്ലെന്നുൾപ്പെടെ പറഞ്ഞ് വളരെ ഇകഴ്‌ത്തിയാണ് അവർ സംസാരിക്കുന്നത്. നിയമവിധേയമാക്കേണ്ട വസ്തുതയാണിത്. ഇനി ഒരിക്കലും ഒരു കറുത്ത വർ​ഗക്കാരനും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകരുത്. ഇത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തും’- രാമകൃഷ്ണൻ പറഞ്ഞു.

Tags: ThrissurRLV Ramakrishnansathyabhamakalamanadalam
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies