കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; വീരപുരുഷന്റെ പോരാട്ടക്കഥ പറയുന്ന ' സ്വാതന്ത്ര്യ വീർ സവർക്കർ' നാളെ തിയേറ്ററുകളിൽ..
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; വീരപുരുഷന്റെ പോരാട്ടക്കഥ പറയുന്ന ‘ സ്വാതന്ത്ര്യ വീർ സവർക്കർ’ നാളെ തിയേറ്ററുകളിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 05:34 pm IST
Facebook
Twitter
WhatsAppTelegram

ബ്രിട്ടണിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഏകദേശം 64 വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1883ൽ മഹാരാഷ്‌ട്രയിലെ ഭാഗൂരിൽ ആ വീരൻ പിറന്നു. വീർ സവർക്കർ! പേര് പോലെ തന്നെ ബ്രിട്ടീഷുകാരെ ഭാരതത്തിൽ നിന്നും തുരത്തിയോടിക്കാൻ ധീരത കാണിച്ച വീരപുരുഷൻ. വിനായക് ദാമോദർ സവർക്കർ എന്ന മനുഷ്യനിൽ നിന്ന് വീർ സവർക്കർ എന്ന ധീരയോദ്ധാവിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല. ബ്രിട്ടീഷുകാർക്കെതിരെ സംഘടിക്കണമെന്ന ഉറച്ച തീരുമാനത്തിന്റെ പടയോട്ടമായിരുന്നു അത്. ദേശസ്‌നേഹത്തിന്റെ തീപ്പൊരികൾ വിതറിയ അദ്ദേഹത്തിന്റെ ജീവിതം സിനിമയായി തീയേറ്ററുകളിലേക്കെത്താൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി.

ബോളിവുഡ് താരം രൺദീപ് ഹൂഡ നായകനാകുന്ന ‘ സ്വാതന്ത്ര്യ വീർ സവർക്കർ” എന്ന ചിത്രം മാർച്ച് 22ന് ( നാളെ) തിയേറ്ററുകളിൽ എത്തുകയാണ്. സവർക്കറിന്റെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് ചിത്രം. ബ്രിട്ടീഷുകാർക്കെതിരെയുള്ള ചെറുത്തുനിൽപ്പിന്റെയും ഭയാനകമായ കാലാപാനി ജയിലുകളിലെ ദുരവസ്ഥകളെയും ഊന്നിയായിരിക്കും സിനിമ പ്രദർശനത്തിനെത്തുന്നത്. മഹേഷ് മഞ്‌ജേക്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന വീർ സവർക്കർ, സന്ദീപ് സിംഗും ആനന്ദ് പണ്ഡിറ്റും ചേർന്നാണ് നിർമ്മിക്കുന്നത്. മഹേഷ് മഞ്‌ജേക്കറും റിഷി വിർമാനിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഹിന്ദി, മറാത്തി ഭാഷകളിലാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ തിയേറ്ററുകളിലും വീർസവർക്കർ പ്രദർശനത്തിനായി എത്തും.

മാർച്ച് 5ന് ചിത്രത്തിന്റെ ട്രെയിലർ അണിയപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മൂന്ന് മിനിറ്റും 21 സെക്കൻഡ് ദൈർഘ്യവുമുള്ള ചിത്രത്തിന്റെ ട്രെയിലർ തന്നെ വൻ തരംഗമാണ് സൃഷ്ടിച്ചത്. ചിത്രത്തിൽ വീർ സവർക്കറുടെ ഭാര്യ, യമുനഭായ് സവർക്കറായി എത്തുന്നത് ബിഗ് ബോസ് ഫെയിം അങ്കിത ലോഖണ്ഡെയാണ്. ഇവർക്ക് പുറമെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബ്രീട്ടീഷുകാരുടെ അടിച്ചമർത്തലുകൾക്കെതിരെ ചെറുത്തുനിൽപ്പിന്റെ തരംഗം തീർത്ത ചരിത്ര പുരുഷൻ, വീർ സവർക്കറുടെ ജീവിതത്തിന്റെ നേർക്കാഴ്ച കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.

Tags: filmVEER SAVARKKAR
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies