പറന്നു നടക്കുന്നത് കോൺഗ്രസ് എം എൽ എ യുടെ ഔദ്യോഗിക കാറിൽ; സിനിമയിലും രാഷ്ട്രീയത്തിലും വമ്പന്മാർ കൂട്ട് ; ഹാഫിസ് കുദ്രോളി ഒരു ചെറിയ മീനല്ല
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പറന്നു നടക്കുന്നത് കോൺഗ്രസ് എം എൽ എ യുടെ ഔദ്യോഗിക കാറിൽ; സിനിമയിലും രാഷ്‌ട്രീയത്തിലും വമ്പന്മാർ കൂട്ട് ; ഹാഫിസ് കുദ്രോളി ഒരു ചെറിയ മീനല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 06:12 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതി കാസർകോട്ടെ വ്യവസായിയുടെ വസതിയിൽ നിന്ന് കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ സ്റ്റിക്കർ പതിച്ച കാർ ഇഡി കണ്ടെത്തി. ബംഗളൂരുവിലെ ശാന്തി നഗർ നിയോജക മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം എൽ എയായ എൻ എ ഹാരിസിന്റെ പേരിൽ കർണാടക നിയമസഭ പുറത്തിറക്കിയ ഔദ്യോഗിക പ്രോട്ടോക്കോൾ സ്റ്റിക്കർ പ്രദർശിപ്പിച്ച വാഹനമാണ് മുഹമ്മദ് ഹാഫിസ് കുദ്രോളി ഉപയോഗിച്ചത്. കേരളം, കർണ്ണാടക, ഗോവ , വിവിധ കേന്ദ്ര ഏജൻസികൾ എന്നിവ അന്വേഷിക്കുന്ന പത്തോളം കേസുകളിലെ പ്രധാന പ്രതിയാണ് ഹാഫിസ് കുദ്രോളി. മഹാരാഷ്‌ട്രയിലും ഇയാൾ തട്ടി[പ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.

കൊണ്ഗ്രെസ്സ് നേതാവ് രാഹുൽ , ഡി കെ ശിവകുമാർ, കെ സി വേണുഗോപാൽ എന്നിവരോടൊപ്പം മുഹമ്മദ് ഹാരിസ് നാലപ്പാട്,

ഹാഫിസ് കുദ്രോളിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ എം എൽ എ സ്റ്റിക്കർ ഒട്ടിച്ച വാഹനം വാങ്ങിയത് എൻ എ ഹാരിസിന്റെ മകൻ മുഹമ്മദ് ഹാരിസ് നാലപ്പാടാണെന്നും, ഈ കാർ മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ അടുത്ത ബന്ധുവായ നാഫിഹ് മുഹമ്മദ് നാസറിന്റെ പേരിൽ റജിസ്റ്റർ ചെയ്തതാണെന്നും വിവരമുണ്ട്.

മുഹമ്മദ് ഹാഫിസ് കുദ്രോളിയുടെ അടുത്ത സുഹൃത്താണ് നിലവിലെ കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് മുഹമ്മദ് ഹാരിസ് നാലപ്പാടെന്ന് ഇഡി പറഞ്ഞു.2018 ൽ ബംഗളുരുവിലെ ഒരു പബ്ബിൽ വെച്ച് ഒരാളെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായായിരുന്നു മുഹമ്മദ് നാലപ്പാട്. അന്ന് അയാൾ കോൺഗ്രസ് യുവജന വിഭാഗം ജനറൽ സെക്രട്ടറിയായിരുന്നു.

പ്രിയങ്ക വാദ്ര, ഡി കെ ശിവകുമാർ, എന്നിവരോടൊപ്പം മുഹമ്മദ് ഹാരിസ് നാലപ്പാട്,

 

ഇതോടെ മുഹമ്മദ് ഹാഫിസ് കുദ്രോളിക്കെതിരെയുള്ള കള്ളപ്പണക്കേസ് പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. ദുബായിലെ വ്യവസായിയായ ആലുവ സ്വദേശിയായ ഭാര്യാപിതാവ് അബ്ദുൾ ലാഹിറിൽ നിന്നാണ് ഹാഫിസ് കുദ്രോളി പണം തട്ടിയത്. കാസർഗോഡ് ചേർക്കള സ്വദേശി ഹാഫിസ് കുത്രോളി വിവാഹം ചെയ്തിരുന്നത് ആലുവ തൈനോത്തിൽ റോഡ് സ്വദേശിയും ദുബായിലെ വ്യവസായിയുമായ ലാഹിർ ഹസ്സന്റെ മകൾ ഹാജിറയെ ആയിരുന്നു.

വിവിധ ബിസിനസ് സംരംഭങ്ങൾ ചൂണ്ടിക്കാണിച്ച് ഹാഫിസ് തന്നിൽ നിന്ന് 108 കോടി രൂപ തട്ടിയെന്നാണ് ലാഹിർ ആരോപിക്കുന്നത്. 2017ൽ മകളെ വിവാഹം കഴിച്ച ഹാഫിസിന് അബ്ദുൽ ലാഹിർ 1000 പവൻ വിലയുള്ള ആഭരണങ്ങൾ വിവാഹ സമ്മാനമായി നൽകിയിരുന്നു. ഇത് കൂടാതെ എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജ രേഖകൾ നൽകി വിശ്വസിപ്പിച്ച് ഹാഫിസ് കുദ്രോളി ഭാര്യാ പിതാവായ അബ്ദുൽ ലാഹിറിന്റെ പക്കൽ നിന്നും പലപ്പോഴായി കോടികൾ തട്ടി. ദുബായിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ലാഹിർ ഹസ്സന്‍റെ എൻആർഐ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്.

തന്റെ കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നു എന്നും പിഴയടക്കാൻ 3.9 കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പിന്റെ തുടക്കം. രാജ്യാന്തര ഫുട്‌വെയർ ബ്രാൻഡിന്റെ ഷോറും തുടങ്ങാനും കിഡ്‌സ്‌വെയർ ശൃംഖലയിൽ പണം നിക്ഷേപിക്കാനുമെന്ന പേരിലും കോടികൾ തട്ടിയെടുത്തു. ബംഗളൂരു ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണംവാങ്ങിയെങ്കിലും വ്യാജരേഖകളാണ് നൽകിയത്. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷംരൂപയോളം ചെലവാക്കി വസ്ത്രം ഡിസെൻ ചെയ്യിച്ച് ബോട്ടിക് ഉടമയായ ഭാര്യാമാതാവിനെയും ഇയാൾ കബളിപ്പിച്ചു. വിവാഹത്തിന് നൽകിയ ആയിരത്തോളം പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങൾ വിറ്റും പണം കൈക്കലാക്കിയിരുന്നു. മഹാരാഷ്‌ട്ര മന്ത്രി മംഗൾ പ്രഭാത് ലോധയ്‌ക്ക് വാണിജ്യ കെട്ടിടം വിറ്റെന്ന വ്യാജേന രേഖകൾ ചമച്ച് 47 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്.

ഹാഫിസിന്റെ ക്രിമിനൽ സ്വഭാവവും തട്ടിപ്പും മനസ്സിലാക്കിയതോടെ ഹാജിറ വിവാഹ മോചനത്തിന് ഹർജി നൽകി. ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും മറ്റ് 4 കമ്പനികളുടെ ഡയറക്ടറുമായ ഹാഫിസും സുഹൃത്ത് അക്ഷയ് തോമസ് വൈദ്യനും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ആലുവ പോലീസിൽ നൽകിയ പരാതിയിൽ ലാഹിർ പറയുന്നു.

നേരത്തെ, കേസുമായി ബന്ധപ്പെട്ട് ഗോവ, ബെംഗളൂരു, കാസർകോട് എന്നിവിടങ്ങളിലെ വീടുകളും ഓഫീസുകളും ഉൾപ്പെടെ ഏഴ് കേന്ദ്രങ്ങളിൽ മൂന്ന് ദിവസമായി റെയ്ഡ് നടത്തിയിരുന്നു. മുഹമ്മദ് ഹാഫിസ് കുദ്രോളി തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതായും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്.

ഹാഫിസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും 107 കോടി രൂപ എവിടെയാണ് നിക്ഷേപിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ഗോവ-കർണാടക ചീഫ് ഇൻകം ടാക്‌സ് കമ്മീഷണറുടെ വ്യാജ ലെറ്റർഹെഡ് ഉണ്ടാക്കി പണം തട്ടിയെടുത്ത കേസിലും ഹാഫിസിനെ കഴിഞ്ഞ വർഷം ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഹാഫിസ് ഉന്നത ഇൻകം ടാക്സ് ഓഫീസറുടെ പേരിൽ വ്യാജ സീലും ഒപ്പുമിട്ട് വാട്സ് ആപ്പ് വഴി നൽകിയ ലെറ്റർ ഹെഡ് ഉൾപ്പെടെയുള്ള രേഖകൾ ഗോവ പൊലീസിന്റെ കൈവശം ഉണ്ടെന്നാണ് വിവരം.

മാർച്ച് 14, 15, 16 തീയതികളിൽ കേരളം, കർണാടക, ഗോവ എന്നിവയുൾപ്പെടെ ഒമ്പത് സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 4.4 കോടിയുടെ സ്ഥിരനിക്ഷേപം ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര ഏജൻസി മരവിപ്പിച്ചു. 1,672.8 ഗ്രാം ഭാരമുള്ള സ്വർണാഭരണങ്ങൾ, 12.5 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ, ഏഴ് മൊബൈൽ ഫോണുകൾ, വിവിധ കുറ്റകരമായ രേഖകളും പരിശോധനയിൽ പിടിച്ചെടുത്തു. ഹഫീസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും വിവിധ രേഖകൾ പിടിച്ചെടുത്തതായും ഇഡി അറിയിച്ചു.

രാഷ്‌ട്രീയ നേതാക്കളും സിനിമ താരങ്ങളും ഉൾപ്പെടെയുള്ള ഒരു വൻ സൗഹൃദ വൃന്ദത്തിന്റെ ഉടമയാണ് ഹാഫിസ് കുദ്രോളി.

മുഹമ്മദ് ഹാഫിസ് കുദ്രോളി സൽമാൻ ഖാനോടൊപ്പം

ഹാഫിസും കൂട്ടരും ആൾമാറാട്ടം, പണം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്‌ക്കൽ, 108.37 രൂപയുടെ പണം തട്ടിയെടുക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി കേരള പോലീസ്, ഗോവ പോലീസ്, കർണാടക പോലീസ് എന്നിവർ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്.

ആന്റി ടെററിസ്റ്റ് സ്ക്വാഡിന് ഇ-മെയിൽവഴി ലഭിച്ച പരാതിയിലും ഹാഫിസ് കുദ്രോളിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. തട്ടിപ്പ് വ്യക്തമായതോടെ ഹാഫിസ് കുദ്രോളിയുടെ ഭാര്യ ഹാജിറ വിവാഹ മോചനത്തിനായി ആലുവ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ ഹാജിറ നൽകിയ പരാതിയിലും ക്രൈംബ്രാഞ്ച് പ്രത്യേകമായി അന്വേഷണം നടത്തുന്നുണ്ട്. ആന്റി ടെററിസ്റ്റ് സ്ക്വാഡിന് ഇമെയിൽ വഴി ലഭിച്ച പരാതിയിലും ഹാഫിസ് കുദ്രാളിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കേന്ദ്ര ഐബിയും ലാഹിറിൽ നിന്നും വിവരങ്ങൾ തേടി. 108 കോടി രൂപ എന്തിന് ഹാഫിസ് വിനിയോഗിച്ചു എന്നതാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണ വിഷയം.

Tags: Rahul GandhiHafeez KudroliMohammed Haris NalapadNA Haris
Share
Tweet
SendShare

More News from this section

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies