നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കുടുംബപൂജയും കുടുംബ സംഗമവും 24 ന് നടക്കും.
വൈകിട്ട് 4 ന് രാജമ്മ ജയന്റെ വസതിയിലാണ് പരിപാടി നടക്കുക. വനിതാ വിഭാഗം സെക്രട്ടറി സുജാത ശശിധരൻ ആണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: 8652104074