കശ്മീർ താഴ്‌വരയെ അതി സുന്ദരിയാക്കി ടുലിപ്‌സ് ഗാർഡൻ; സന്ദർശകർക്കായി ഇന്ന് തുറക്കും; ചിത്രങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ താഴ്‌വരയെ അതി സുന്ദരിയാക്കി ടുലിപ്‌സ് ഗാർഡൻ; സന്ദർശകർക്കായി ഇന്ന് തുറക്കും; ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 07:25 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്സ് ഗാർഡൻ സന്ദർശകർക്കായി ഇന്ന് തുറക്കും. ലോക പ്രശസ്തമായ ദാൽ തടാകത്തിനും സബർവാൻ കുന്നുകൾക്കുമിടയിലാണ് ടുലിപ്സ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. വർഷം തോറും പതിനായിരക്കണക്കിന് വിനോദ സഞ്ചാരികളാണ് സന്ദർശനത്തിനായി ​ഗാർഡനിലെത്തുന്നത്.

മുപ്പത് ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് പൂന്തോട്ടമാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ ഗാർഡൻ. ‌73 ഇനങ്ങളിൽ 17 ലക്ഷത്തിലധികം പൂക്കൾ ​ഗാർഡനിലുണ്ട്. കശ്മീർ താഴ്വരയിൽ പൂകൃഷിയും വിനോദസഞ്ചാരവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2007-ലാണ് ഉദ്യാനം തുറന്നത്. ടുലിപ്സ് കൂടാതെ ഹയാസിന്ത്സ്, ഡാഫോഡിൽസ്, റാൻകുലസ് എന്നിവയും ഉദ്യാനത്തിലുണ്ട്.

നൂറുക്കണക്കിന് ​ഉദ്യാനപാലകർ രാപ്പകൽ അദ്ധ്വാനിച്ചാണ് പൂന്തോട്ടം സമയബന്ധിതമായി പൂർത്തിയാക്കിയത്. ആറ് മാസം മുമ്പ് തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. എല്ലാ വർഷവും മാർച്ച് മാസങ്ങളിലാണ് ഉദ്യാനം തുറക്കുക. കശ്മീരിലെ നീണ്ട ശൈത്യകാലത്തിന് ശേഷം പൂക്കുന്ന ആദ്യ പൂക്കളിൽ ഒന്നാണ് ടുലിപ്‌സ്. മാർച്ച് അവസാനം പൂക്കാൻ തുടങ്ങി ഏപ്രിൽ അവസാനം വരെ ഇത് തുടരുന്നു.

ഇത്തവണ ​പൂന്തോട്ടം കൂടുതൽ വർണാഭമാക്കാൻ മസ്കരി, സൈക്ലമെൻസ് എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒരുമാസക്കാലമാണ് പൂന്തോട്ടം പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നത്. വിദേശ വിനോദസഞ്ചാരികളുൾപ്പെടെ ഉദ്യാനം സന്ദർശിക്കാനായി കശ്മീരിലെത്തും. കഴിഞ്ഞ വർഷം 3.72 ലക്ഷം പേരാണ് ​ഉദ്യാനം സന്ദർശിച്ചത്.

Tags: Kashmirsreenagartulips
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies