വീണ്ടും റെക്കോർഡിട്ട് ഭാരതം; വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിൽ; സ്വർണ്ണ ശേഖരത്തിലും വർദ്ധനവ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും റെക്കോർഡിട്ട് ഭാരതം; വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിൽ; സ്വർണ്ണ ശേഖരത്തിലും വർദ്ധനവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 01:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റെക്കോർഡ് നേട്ടത്തിൽ ഭാരതത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം (ഫോറക്സ് റിസർവ്). മാർച്ച് 15 ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 64229 കോടി ഡോളറായി (642.292 ബില്യൺ ഡോളർ) ഉയർന്നതായി റിസർവ് ബാങ്കിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ 639.6 കോടി ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി നാലാമത്തെ ആഴ്ചയാണ് ശേഖരം ഉയർച്ചയിലെത്തുന്നത്. ഇതോടെ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിലെത്തി.

കഴിഞ്ഞ നാലാഴ്ച കൊണ്ട് ഇന്ത്യയുടെ വിദേശ നാണയ ശേഖരം 603.4 കോടി ഡോളർ ഉയർന്ന് 56838.6 കോടി ഡോളറിലെത്തിയതായി സെൻട്രൽ ബാങ്കിന്റെ പ്രതിവാര കണക്കുകൾ വ്യക്തമാക്കുന്നു. വിദേശനാണ്യ ശേഖരത്തിനൊപ്പം സ്വർണ്ണ ശേഖരത്തിലും റെക്കോർഡ് സ്വന്തമാക്കിയ ആഴ്ചകളാണ് കടന്ന് പോയത്. ഈ ആഴ്ചയിലെ സ്വർണശേഖരം 42.5 കോടി ഡോളർ ഉയർന്ന് 5114 കോടി ഡോളറിലെത്തി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2023 കലണ്ടർ വർഷത്തിൽ വിദേശനാണ്യ ശേഖരത്തിൽ ആകെ 5800 കോടി ഡോളറിന്റെ വർദ്ധനവാണ് കാണിക്കുന്നത്.

കേന്ദ്ര ബാങ്ക് സൂക്ഷിക്കുന്ന വിദേശ കറൻസി ആസ്തിയാണ് വിദേശനാണ്യ കരുതൽ ശേഖരം. ബാങ്ക് നോട്ടുകൾ, നിക്ഷേപം, ബോണ്ടുകൾ, ട്രഷറി ബില്ലുകൾ, മറ്റു ഗവൺമെന്റ് സെക്യൂരിറ്റികൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. അടിസ്ഥാനപരമായി ഇവ രാജ്യത്തിന്റെ സ്വത്തുക്കളാണ്. ഭാരതത്തിൽ ആർബിഐയാണ് ഇത് കൈകാര്യം ചെയ്യുന്നത്.

യുഎസ് ഡോളർ മുതൽ യൂറോ, ജപ്പാനീസ് യെൻ, പൗണ്ട് എന്നീ റിസർവ് കറൻസികളാണ് വിദേശനാണ്യ ശേഖരത്തിൽ പ്രധാനമായും ഉൾപ്പെടുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞാൽ വിദേശനാണ്യം ഉപയോഗിച്ചാണ് ഡോളർ-രൂപ വിനിമയനിരക്ക് കുറയ്‌ക്കുന്നത്. 2021 ഒക്ടോബറിലാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഈയിടെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്.

 

 

Tags: RBIForeign Reserve
ShareTweetSendShare

More News from this section

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

Latest News

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies