"അഗ്നിശൈലവന്ദനം": തിരുവണ്ണാമല കയറിയും അരുണാചലേശ്വരനെ വണങ്ങിയും സദാശിവദർശനം നടത്തി മോഹൻലാൽ
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അഗ്നിശൈലവന്ദനം”: തിരുവണ്ണാമല കയറിയും അരുണാചലേശ്വരനെ വണങ്ങിയും സദാശിവദർശനം നടത്തി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 01:23 pm IST
Facebook
Twitter
WhatsAppTelegram

പ്രശസ്തമായ തിരുവണ്ണാമല ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ. എഴുത്തുകാരനായ ആർ രാമാനന്ദിനോടൊപ്പമാണ് മോഹൻലാൽ തിരുവണ്ണാമല ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങൾ രാമാനന്ദ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. ശ്രീ നാരായണ ​ഗുരുവിന്റെ സദാശിവദർശനത്തിലെ ശ്ലോകത്തോടൊപ്പമാണ് ആർ രാമാനന്ദ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ക്ഷേത്രത്തിന്റെ മലമുകളും ക്ഷേത്രത്തിലേക്ക് പോകുന്ന പാതയുമാണ് ചിത്രങ്ങളുടെ പശ്ചാത്തലം. തിരുവണ്ണാമലയുടെ മുകളിലെ ചിത്രത്തിൽ പശ്ചാത്തലമായി അരുണാചലേശ്വര ക്ഷേത്രത്തിന്റെ ഗോപുരങ്ങൾ ദൂരക്കാഴ്ചയായി കാണാം.

“അടിക്കു പന്നി പോയി നിന്മുടിക്കൊരന്നവുംപറ-
ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
എടത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
നടിച്ചിടും നമശ്ശിവായ നായകാ, നമോ നമഃ”

എന്ന ശ്ലോകമാണ് രാമാനന്ദ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇത് ശ്രീനാരായണ ഗുരു എഴുതിയ സദാശിവദർശനം എന്ന കീർത്തനത്തിലെ അവസാനത്തെ വരികളാണ്.

തമിഴ്‌നാട്ടിലെ ശൈവസങ്കല്പങ്ങളിൽ ഉന്നത സ്ഥാനമാണ് തിരുവണ്ണാമല അരുണാചലേശ്വര ക്ഷേത്രത്തിന് ഉള്ളത്. പഞ്ചഭൂത ലിംഗങ്ങളിൽ അഗ്നി ലിംഗമാണ് അരുണാചലേശ്വരൻ. കാഞ്ചീപുരം ഏകാംബരേശ്വര ക്ഷേത്രത്തിൽ ഭൂമിലിംഗവും, തിരുവാണൈക്കാവൽ ജംബുകേശ്വരർ ക്ഷേത്രത്തിൽ ജലലിംഗവും, ആന്ധ്രാപ്രദേശിലെ കാളഹസ്തിയിൽ വായു ലിംഗവും, ചിദംബരം തില്ലൈ നടരാജർ ക്ഷേത്രത്തിൽ ആകാശ ലിംഗവും തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രത്തിൽ അഗ്നിലിംഗവും എന്നാണ് പഞ്ച ഭൂത സ്ഥലത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ.

മോഹൻലാലും ആർ രാമാനന്ദും ഇതിന് മുമ്പും ഒരുമിച്ച് ക്ഷേത്രങ്ങളി‍ൽ ദർശനം നടത്തിയിട്ടുണ്ട്. സിനിമകളുടെ തിരക്കുകൾക്കിടയിലും യാത്ര ചെയ്യുന്നയാളാണ് മോഹൻലാൽ. അടുത്തിടെ ആന്ധ്രാപ്രദേശിലെ കർണൂലിൽ സ്വാമി അവധൂത നാദാനന്ദയുടെ ആശ്രമത്തിൽ ഇരുവരും സന്ദർശനം നടത്തിയിരുന്നു. ഇവരോടൊപ്പം പ്രദീപ് നമ്പ്യാർ, സജീവ് സോമൻ എന്നിവരുമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ രാമാനന്ദ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കുകയും ചെയ്തു. എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയിലായിരുന്നു താരത്തിന്റെ അന്നത്തെ സന്ദർശനം.

Tags: mohanlalSUBTHIRVANNAMALA
Share
Tweet
SendShare

More News from this section

മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിലെ വൈരാഗ്യം മൂലം; അജീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതം; എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം; ഒളിവിൽ പോയ 21 കേസുകളിലെ പ്രതി പിടിയിൽ

വാടകവീട്ടിലെ കിടപ്പുമുറിയിൽ അച്ഛനും 17കാരിയായ മകളും മരിച്ച നിലയിൽ; ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് ഒരേ ഹുക്കിൽ

ഉയർന്ന ക്രെഡിറ്റ് സ്കോർ വേട്ടയിൽ പൊലിഞ്ഞത് അരുണാചൽ സ്വദേശിയുടെ ജീവൻ; കോതമംഗലം മാർ അത്തനാഷ്യസ് (എം.എ) എൻജിനീയറിങ് കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതയിൽ പ്രക്ഷോഭം

ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും, തിങ്കളാഴ്ച പുലർച്ചെ മുതൽ ഭക്തർക്ക് ദർശനം, 21ന് രാത്രി നടയടയ്‌ക്കും

Latest News

അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; കുടുംബത്തെ ടിഎംസി നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സുവേന്ദു അധികാരി

തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം; കമാന്‍ഡര്‍ അബു ഹസന്‍ അലാ കൊല്ലപ്പെട്ടതായി ഇസ്രയേല്‍

30 ടെസ്റ്റുകള്‍, 30 വേദികള്‍; സച്ചിനും മഞ്ജരേക്കറിനുമൊപ്പം അപൂര്‍വ റെക്കോര്‍ഡില്‍ യശസ്വി ജയ്‌സ്വാള്‍

മൂന്നാം ടെസ്റ്റില്‍ കന്നി സെഞ്ചുറി; സൗരവ് ഗാംഗുലിക്കൊപ്പമെത്തി ദേവ്ദത്ത് പടിക്കല്‍; 22 വര്‍ഷത്തിന് ശേഷം മൂന്നാം നമ്പറിലെ മലയാളി തിളക്കം

പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി; കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വന്ദേമാതരം വിവാദം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ; മാപ്പ് പറയണമെന്ന് ആവശ്യം

ഇന്ത്യയുടെ പ്രതിരോധമേഖലയിൽ നിർണായക നേട്ടം; ജെറ്റ് എൻജിൻ കരുത്തുള്ള ‘ദിവ്യാസ്ത്ര Mk3’ ആദ്യ പറക്കൽ വിജയകരം

ചിന്തകളും പരിശ്രമങ്ങളും തലമുറകളെ പ്രചോദിപ്പിച്ച വ്യക്തി; അടല്‍ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാര്‍ഷികം; ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies