അയോദ്ധ്യയിലേക്ക് ഭക്തരുടെ ഒഴുക്ക്; കുതിച്ചുയർന്ന് യുപിയുടെ ജിഡിപിയും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിലേക്ക് ഭക്തരുടെ ഒഴുക്ക്; കുതിച്ചുയർന്ന് യുപിയുടെ ജിഡിപിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 12:57 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് വർദ്ധിച്ചതോടെ യുപിയുടെ ജിഡിപിയിലും മാറ്റമുണ്ടായതായി റിപ്പോർട്ടുകൾ. ക്ഷേത്രത്തിലേക്ക് എത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചതോടെയാണ് അയോദ്ധ്യയുടെ സാമ്പത്തിക മേഖലയിൽ മാറ്റമുണ്ടായത്. ഏകദേശം രണ്ട് ലക്ഷം ഭക്തരാണ് പ്രതിദിനം അയോദ്ധ്യയിലേക്ക് എത്തുന്നത്. ജനങ്ങളുടെ ജീവിതനിലവാരവും വരുമാനവും വർദ്ധിച്ചതോടെ സാമ്പത്തിക മേഖലയിലും മാറ്റങ്ങൾ പ്രകടമായി. കരകൗശല വിൽപ്പനക്കാർ മുതൽ ഹോസ്പിറ്റാലിറ്റി വ്യവസായം വരെയുള്ള മേഖലകളിലെ വികാസം ഉത്തർപ്രദേശിന്റെ ജിഡിപിയുടെ കുതിപ്പിനെ സഹായിച്ചെന്നാണ് റിപ്പോർട്ട്. നിലവിലുണ്ടായിരുന്നതിനെക്കാൾ മൂന്നോ നാലോ ഇരട്ടി ലാഭമാണ് ഈ മേഖലയിൽ ഉള്ളവർക്ക് ഇപ്പോൾ ലഭിക്കുന്നത്.

ഹോസ്പിറ്റാലിറ്റി മേഖലയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പ്രദേശത്ത് ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, ഹോം-സ്റ്റേകൾ എന്നിവയുടെ എണ്ണം നാലിരട്ടി വർദ്ധിച്ചു. കുറഞ്ഞ നിരക്കിലുള്ള മുറികളും 7,000 മുതൽ 20,000 രൂപ വരെ വിലയുള്ള ആഡംബര മുറികളും അയോദ്ധ്യയിൽ ലഭ്യമാണ്. 150-ലധികം പുതിയ ഹോട്ടലുകളും ഹോംസ്റ്റേകളും ക്ഷേത്രത്തിന് സമീപം ഉയർന്നുവന്നിട്ടുണ്ടെന്നും ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഹോട്ടൽ വ്യവസായി സൂര്യ ത്രിപാഠി പറഞ്ഞു.

തെരുവോര കച്ചവടത്തിലും വൻവർദ്ധനയാണ് ഉണ്ടായത്. കരകൗശല വസ്തുക്കളുടെ നിർമ്മാണവും വിതരണവും പ്രദേശിക മേഖലയുടെ വികസനത്തിന് കാരണമായി. ജനങ്ങളുടെ തൊഴിലവസരവും വരുമാനവും വർദ്ധിച്ചു. നേരത്തെ 400 മുതൽ 500 രൂപ വരെയുണ്ടായിരുന്ന ദിവസ വരുമാനം ഇപ്പോൾ 2,500 രൂപയായി വർദ്ധിച്ചെന്ന് പ്രദേശത്തെ കടയുടമ രാംകുമാർ പറഞ്ഞു. അയോദ്ധ്യയുടെ സർവ്വത്ര മേഖലയിലും രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ വികസനമുണ്ടായെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയർന്നെന്നും വ്യാപാരി അസോസിയേഷൻ പ്രസിഡന്റ് സുശീൽ ജയ്സ്വാൾ പറഞ്ഞു. വസ്തുവിലയിൽ പോലും വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ മേഖലയിലും വളർച്ച കൈവരിച്ചതിനാൽ അയോദ്ധ്യയുടെ വളർച്ച ഉത്തർപ്രദേശിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് ഗുണം ചെയ്യും. ജനങ്ങളുടെ വരുമാനം വർദ്ധിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഉത്തർപ്രദേശ് ഇക്കണോമിക് അസോസിയേഷൻ ജനറൽ സെക്രട്ടറി വിനോദ് കുമാർ ശ്രീവാസ്തവ പറഞ്ഞു.

Tags: ayodhyaGDPUTTARPRADESH
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies