കോൺ​ഗ്രസ് നേതാവും കുരുക്ഷേത്ര മുൻ എംപിയുമായ വ്യവസായി നവീൻ ജിൻഡാൽ പാർട്ടി വിട്ടു; വികസിത ഭാരതത്തിനായി ബിജെപിയോടൊപ്പം പ്രവർത്തിക്കുമെന്ന് ജിൻഡാൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺ​ഗ്രസ് നേതാവും കുരുക്ഷേത്ര മുൻ എംപിയുമായ വ്യവസായി നവീൻ ജിൻഡാൽ പാർട്ടി വിട്ടു; വികസിത ഭാരതത്തിനായി ബിജെപിയോടൊപ്പം പ്രവർത്തിക്കുമെന്ന് ജിൻഡാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 08:59 pm IST
FacebookTwitterWhatsAppTelegram

ന്യൂ‍ഡൽഹി: പ്രമുഖ വ്യവസായിയും കോൺ​ഗ്രസ് നേതാവുമായ നവീൻ ജിൻഡാൽ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവടെയാണ് അംഗത്വം നൽകി സ്വീകരിച്ചത്. ജിൻഡാൽ സ്റ്റിൽ ആൻഡ് പവർ ലിമിറ്റഡിന്റെ ചെയർമാനാണ് നവീൻ ജിൻഡാൽ.

കോൺ​ഗ്രസ് മുൻ എംപിയായ അദ്ദേഹം പത്ത് വർഷത്തോളം കുരുക്ഷേത്രയിൽ നിന്നുള്ള ലോക്സഭാം​ഗമായിരുന്നു. 2004ലും 2009ലും കുരുക്ഷേത്രയെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ ജിൻഡാൽ 2014ൽ പരാജയപ്പെട്ടിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കുരുക്ഷേത്രയെ പ്രതിനിധീകരിച്ച് എൻഡിഎ സ്ഥാനാർത്ഥിയായി ജിൻഡാൽ മത്സരിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിനും കോൺ​ഗ്രസ് നേതൃത്വത്തിനും നന്ദി പറഞ്ഞുകൊണ്ട് പാർട്ടിയിൽ നിന്ന് രാജിവയ്‌ക്കുകയായിരുന്നു ജിൻഡാൽ. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നത് വലിയ ഭാ​ഗ്യമായി കണക്കാക്കുന്നുവെന്നും വികസിത ഭാരതത്തിനായി പ്രയത്നിക്കുമെന്നും പാർട്ടി അം​ഗത്വം സ്വീകരിച്ചതിന് ശേഷം നവീൻ ജിൻഡാൽ പ്രതികരിച്ചു.

#WATCH | Delhi: Former Congress MP Naveen Jindal joins BJP.

He announced his resignation from the Congress party on X, a short while ago. pic.twitter.com/HHo7I4GOgR

— ANI (@ANI) March 24, 2024

“ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. ബിജെപിയിൽ ചേരാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കുകയാണ് ലക്ഷ്യം. ‘വികസിത ഭാരതമെന്ന’ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രവർത്തിക്കും. ബിജെപി നൽകിയ ഈ അവസരത്തെ വലിയ ഭാഗ്യമായി കണക്കാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജനജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ ബിജെപിയോടൊപ്പം പ്രവർത്തിക്കും. നമ്മുടെ ഭാരതത്തെ വികസിതമാക്കാനാണ് നാമെല്ലാവരും ശ്രമിക്കുന്നത്. അതിൽ വിജയം കാണുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ബിജെപി നേതൃത്വം നൽകുന്ന ഏതൊരു ഉത്തരവാദിത്തവും ഭംഗിയായി നിറവേറ്റും.

കഴിഞ്ഞ 10 വർഷമായി ഞാൻ കോൺഗ്രസിനൊപ്പമായിരുന്നു. എങ്കിലും പാർട്ടിയിൽ സജീവമായിരുന്നില്ല. കഴിഞ്ഞ 10 വർഷം കോൺ​ഗ്രസിന്റെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. കൂടാതെ എല്ലാ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും പൂർണമായും വേറിട്ട് നിന്നാണ് കഴിഞ്ഞ 10 വർഷം ഞാൻ പ്രവർത്തിച്ചത്. എന്റെ ജോലിയിലും സാമൂഹ്യ പ്രവർത്തനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനാൽ കോൺ​ഗ്രസിൽ നിന്നുള്ള എന്റെ രാജിക്ക് പാർട്ടിയിൽ ഏതെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങളുണ്ടാക്കുമെന്ന് ഞാൻ കരുതുന്നില്ല. കാരണം പാർട്ടിയിൽ എനിക്ക് യാതൊരു ചുമതലയുമുണ്ടായിരുന്നില്ല. ഒരിടവേളയ്‌ക്ക് ശേഷം രാഷ്‌ട്രീയ ജീവിതത്തിലേക്ക് കടക്കുമ്പോൾ ബിജെപിയോടൊപ്പം പ്രവർത്തിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ബിജെപിയുടെ നയങ്ങൾക്കൊപ്പം ഭാരതത്തെ കെട്ടിപ്പടുക്കാൻ പരിശ്രമിക്കും. “- ജിൻഡാൽ പറഞ്ഞു.

Tags: CongressBJPNaveen Jindal
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies