ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവിയാണ് കടുവ. അതിനാൽ തന്നെ കാടുകളിൽ അവയെ കണ്ടെത്താൻ പ്രയാസവുമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട കഥാപാത്രമായ കടുവയുടെ അപൂർവ്വമായി മാത്രം ലഭിക്കുന്ന ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സുന്ദർബൻസിൽ നിന്നുള്ള കടുവയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
20 അടി വീതിയുള്ള അരുവിയാണ് ബംഗാൾ കടുവ നിഷ്പ്രയാസം ചാടിക്കടന്നത്. ഇന്ത്യൻ റെയിൽവെ അക്കൗണ്ട് സർവീസിലെ (ഐആർഎഎസ്) ഉദ്യോഗസ്ഥനായ അനന്ത് രൂപനഗുഡി വീഡിയോ പോസ്റ്റ് ചെയ്ത വീഡിയോ, ചുരുങ്ങിയ സമയം കൊണ്ട് 60 ലക്ഷം പേരാണ് കണ്ടത്.
പശ്ചിമ ബംഗാളിലെ സുന്ദർബൻ നാഷണൽ പാർക്കിലെ നന്ദിക്കരയിൽ ഉലാത്തുന്ന കടുവയെയാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. അടുത്ത നിമിഷത്തിൽ അരുവിയുടെ മറുകരയിലാണ് ആശാൻ. നിന്ന നിൽപ്പിൽ നിന്ന് ഒരടി പിന്നോട്ട് പോകാതെ ഒറ്റച്ചാട്ടത്തിലൂടെയാണ് ആശാൻ മറുകരയിൽ എത്തിയത്.
In Sunderbans – over a 20ft leap from standing position – once in a lifetime shot! I know that this has gone viral but one can’t get enough of it! #tiger #Sunderbans pic.twitter.com/CHjuAg3KHx
— Ananth Rupanagudi (@Ananth_IRAS) March 24, 2024
” സുന്ദർബൻസ്- നിന്ന് സ്ഥാനത്ത് നിന്ന് 20 അടിയിലധികമാണ് കടുവ ചാടിക്കടന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന കാഴ്ച! ഇത് ഉറപ്പായും വൈറലാകുമെന്ന് എനിക്കറിയാം” വീഡിയോ പങ്കുവെച്ച് കൊണ്ട് അനന്ത് രൂപനഗുഡി കുറിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയത്. അസാധാരണമായ ദൃശ്യം മുമ്പ് ഇതുപോലൊന്ന് കണ്ടിട്ടില്ല, സുന്ദർബൻസ് ശരിക്കും ഒരു അതുല്യമായ രത്നമാണ്. ഈ അസാധാരണ ദൃശ്യം പങ്കുവെച്ചതിന് നന്ദി- തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.