ബാൾട്ടിമോറിലേത് സാധാരണ പാലമായിരുന്നില്ല, ഇനി പഴയ സ്ഥിതിയിലേക്ക് എത്തിക്കുക എന്നതും വലിയ വെല്ലുവിളിയാണെന്ന് യുഎസ് ഗതാഗത സെക്രട്ടറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബാൾട്ടിമോറിലേത് സാധാരണ പാലമായിരുന്നില്ല, ഇനി പഴയ സ്ഥിതിയിലേക്ക് എത്തിക്കുക എന്നതും വലിയ വെല്ലുവിളിയാണെന്ന് യുഎസ് ഗതാഗത സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 07:09 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് തകർന്ന ഫ്രാൻസിസ് സ്‌കോട് കീ ബ്രിഡ്ജ് സാധാരണ പാലമായിരുന്നില്ലെന്നും, അമേരിക്കയുടെ നിർമ്മാണ വൈദഗ്ധ്യത്തിന്റെ വലിയൊരു തെളിവ് ആയിരുന്നുവെന്നും യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബട്ട്ഗീഗ്. പാലം സാധാരണ നിലയിലേക്ക് ആക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള പ്രക്രിയ ആയിരിക്കില്ലെന്നും തങ്ങൾക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണെന്നും പീറ്റ് പറയുന്നു.

” എല്ലാം സാധാരണ നിലയിലേക്ക് വേഗത്തിൽ എത്തിക്കുക എന്നത് അത്ര എളുപ്പ കാര്യമല്ല. അത് ചെലവു കുറഞ്ഞൊരു പ്രക്രിയ ആയിരിക്കില്ല. പാലം പഴയ രീതിയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും. എന്നാൽ വലിയൊരു നിർമ്മാണ ചെലവ് ഇതിന് ആവശ്യമാണ്. പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത് പോലെ ബാൾട്ടിമോറിലെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും.

പാലം പുനർനിർമ്മിക്കാനും ഈ തുറമുഖം വീണ്ടും തുറക്കുന്നതിനും എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുക എന്നതാണ് നിലവിൽ പദ്ധതി ഇട്ടിരിക്കുന്നത്. അടിയന്തര ധനസഹായം കൈമാറുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാക്കും. യുഎസ് മാരിടൈം അഡ്മിനിസ്‌ട്രേഷന്റെ സഹായത്തോടെ ഹാർബർ പോർട്ട്, ഹാർബർ, സപ്ലൈ ചെയിൻ പ്രവർത്തനങ്ങൾ എന്നിവ സാധാരണ നിലയിലേക്ക് എത്തിക്കാൻ ശ്രമിക്കും.

നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തും. തുറമുഖം എത്രയും വേഗം തുറന്ന് പ്രവർത്തനം ആരംഭിക്കും. അതിനിടയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക എന്നതും മറ്റൊരു ഘടകമാണ്.രക്ഷാപ്രവർത്തനത്തിലും സഹായങ്ങൾ കൈമാറുന്നതിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും” പീറ്റ് പറയുന്നു. ബാൾട്ടിമോർ തുറമുഖത്ത് നിന്നും കൊളംബോയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ”ഡാലി” എന്ന ചരക്കുകപ്പൽ അപകടത്തിൽ പെടുന്നത്. സംഭവത്തിന് പിന്നാലെ തുറമുഖം താത്കാലികമായി അടച്ചു. തുറമുഖത്തേക്ക് കപ്പലുകൾ എത്തുന്നത് ഉൾപ്പെടെ തടഞ്ഞിട്ടുണ്ട്.

Tags: USbridge collapseFEATURED2Baltimore
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies