മകൾ വിസ്മയക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് പിറന്നാൾ ആശംസകൾ നേർന്നത്. ‘എന്റെ രാജകുമാരിക്ക് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു താരം കുറിച്ചത്. താരങ്ങൾ ഉൾപ്പെടെ നിരവധിപേരാണ് മോഹൻലാലിന്റെ പോസ്റ്റിൽ കമന്റായി വിസ്മയക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
അച്ഛന്റെ പാത പിന്തുടർന്ന് പ്രണവ് മോഹൻലാൽ അഭിനയത്തിലേക്ക് തിരിഞ്ഞപ്പോൾ എഴുത്തും ആയോധനകലകളും യാത്രകളുമാണ് വിസ്മയക്ക് ഏറെ പ്രിയം. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നൊരു പുസ്തകവും വിസ്മയ എഴുതിയിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമ്മ സുചിത്രയുടെ ആഗ്രഹവും വിസ്മയ സഫലീകരിച്ചിരുന്നു. ചെറുപ്പം മുതൽ ആരാധിക്കുന്ന ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ പാട്ടുകേൾക്കാൻ സുചിത്രയെ മകൾ കൊണ്ടുപോയിരുന്നു. അമ്മ ആവേശത്തോടെ പരിപാടി ആസ്വദിക്കുന്ന വീഡിയോ വിസ്മയ പങ്കുവെച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.
View this post on Instagram