സൺറൈസേഴ്സിനെതിരെയുള്ള മത്സരത്തിൽ രോഹിത് ശർമ്മ മുംബൈ നായകന്റെ ചുമതല അല്പം നേരം വഹിച്ചു. ഇതിനിടെ ഫീൾഡ് സെറ്റ് ചെയ്യുന്ന താരത്തിന്റെ വീഡിയോയും പെട്ടെന്ന് വൈറലായി. കാരണം ഹാർദിക്കിനെ ഇന്നർ സർക്കിളിൽ നിന്ന് ബൗണ്ടറിയിലേക്ക് ഫീൾഡ് ചെയ്യാൻ പറഞ്ഞുവിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നതാണ്. നിമിഷങ്ങൾ മാത്രമുള്ള വീഡിയോ പെട്ടെന്ന് വൈറലാവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. നിരവധി കമന്റുകളും ഇതിന് താഴെ വന്നു.
ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ സമാന സംഭവം നടന്നിരുന്നു. അന്ന് പക്ഷേ ഹാർദിക് രോഹിത് ശർമ്മയെ ബൗണ്ടറിയിൽ ഫീൾഡിന് നിർത്തുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ മുംബൈ ആരാധകരും കലിപ്പിലായി. ഹാർദിക്കിനെതിരെ പരക്കെ വിമർശനവുമുണ്ടായി.
അതേസമയം മുംബൈയ്‌ക്കെതിരെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്ന് ഹൈദരാബാദ് സ്വന്തം തട്ടകത്തിൽ കുറിച്ചത്. ആർ.സി.ബിയുടെ റെക്കോർഡ് മറികടന്ന് 277 റൺസാണ് 20 ഓവറിൽ നേടിയത്.
Rohit Sharma sent hardik pandya on the boundary line 😭😭🔥
This is peak cinema 😭😭🔥🔥pic.twitter.com/lR9uJNp4IW
— ᴘʀᴀᴛʜᴍᴇsʜ⁴⁵ (@45Fan_Prathmesh) March 27, 2024
“>