അമരാവതി: ട്രെയിൻ മാർഗം ആമകളെ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. വിശാഖപട്ടണത്തെ ഷാലിമാർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതികൾ പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കടത്താൻ ശ്രമിച്ച 396 ആകളെയും ഡിആർഐ പിടികൂടി.
വന്യജീവി വിദഗ്ധർ നടത്തിയ പരിശോധനയിൽ വിവിധ ഇനം ആമകളെയാണ് പ്രതികൾ കടത്താൻ ശ്രമിച്ചതെന്ന് കണ്ടെത്തി. പാംഗ്ഷുറ ടെക്റ്റ എന്ന ഇനത്തിൽപ്പെട്ട 151 ആമകളെയും പാംഗ്ഷുറ ടെന്റോറിയ ഇനത്തിൽപ്പെട്ട 220 ആമകളെയും കണ്ടെത്തി. കൂടാതെ 16 കടലാമകളെയും പ്രതികളുടെ പക്കൽ നിന്നും പിടികൂടി. പശ്ചിമ ബംഗാളിൽ നിന്നും ചെന്നൈയിലേക്ക് ആമകളെ കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതികളെ വനം വകുപ്പിന് കൈമൈറി.