പത്തനംതിട്ട: മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്. പന്തളത്ത് ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തോന്നല്ലൂർ സ്വദേശി സീനയ്ക്കാണ്(46) കുത്തേറ്റത്. സീനയുടെ നെഞ്ചിലും വയറിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്. ഇളയ മകളുടെ ഭർത്താവ് ഷമീർ ഖാൻ (36)ആണ് സീനയെ കുത്തിയത്. വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സീനയുടെ മകൾ വിവാഹബന്ധം വേർപ്പെടുത്താനിരിക്കെയാണ് സർവേയറായ ഷമീർ ഭാര്യ വീട്ടിൽ എത്തിയത്. ഇവർ തമ്മിൽ വലിയ വാക്ക് തർക്കവും ഉണ്ടായിരുന്നു. പിന്നാലെയാണ് പ്രതി സീനയെ കുത്തിയത്. ഇയാളെ അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഷമീറിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും വടിവാളും എയർഗണ്ണും പോലീസ് കണ്ടെത്തി.