പരാഗും ചഹലും തിളങ്ങി; തുടർച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാൻ റോയൽസിന് ജയം
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരാഗും ചഹലും തിളങ്ങി; തുടർച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാൻ റോയൽസിന് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 11:35 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം. ഡൽഹി കാപിറ്റൽസിനെതിരെ 12 റൺസിന്റെ ജയമാണ് സഞ്ജുവും സംഘവും സ്വന്തമാക്കിയത്. രാജസ്ഥാന്റെ 186 റൺസ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഡൽഹിയുടെ പോരാട്ടം 173 റൺസിൽ അവസാനിച്ചു. 49 റൺസെടുത്ത ഡേവിഡ് വാർണർക്ക് മാത്രമാണ് ഡൽഹി നിരയിൽ തിളങ്ങാനായത്. രാജസ്ഥാൻ നിരയിൽ നാന്ദ്രെ ബർഗർ, യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയവർ രണ്ട് വിക്കറ്റ് വീതം നേടി. സ്‌കോർ: രാജസ്ഥാൻ റോയൽസ് 185-5 ; ഡൽഹി ക്യാപിറ്റൽസ് 173-5

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് ആദ്യം മിച്ചൽ മാർഷിന്റെ വിക്കറ്റാണ് നഷ്ടമായത്. 23 റൺസെടുത്ത താരത്തെ നാന്ദ്രെ ബർഗറാണ് പുറത്താക്കിയത്. വൺഡൗണായെത്തിയ റിക്കി ഭുവിയും റൺസൊന്നും എടുക്കാതെ കൂടാരം കയറി. മികച്ച പ്രകടനം കാഴ്ച വച്ച വാർണറുടെ കുറ്റി തെറിപ്പിച്ചത് ആവേശ് ഖാനാണ്. നാലാമനായി ക്രീസിലെത്തിയ നായകൻ ഋഷഭ് പന്തിനെ(28) ചഹലാണ് സഞ്ജുവിന്റെ കൈയിലെത്തിച്ചത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ അഭിഷേക് പോറൽ രാജസ്ഥാനെതിരെ നിറം മങ്ങി. 9 റൺസെടുത്ത താരത്തെ ചഹൽ മടക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് രണ്ടാം ഓവറിലാണ് ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമാകുന്നത്. 5 റൺസെടുത്ത താരം മുകേഷിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ സഞ്ജു പക്വതയോടെ തുടങ്ങി. പിന്നീട് മുകേഷിനെതിരെ തുടർച്ചയായി മൂന്ന് ബൗണ്ടറികൾ നേടി. എന്നാൽ ആറാം ഓവറിൽ ഖലീലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകി സഞ്ജു മടങ്ങി. താളം കണ്ടെത്താതെയിരുന്ന ജോസ് ബട്ട്‌ലറെയും (11) കുൽദീപ് യാദവ് മടക്കി. അഞ്ചാമനായി ഇറങ്ങിയ ആർ. അശ്വിനും രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. 29 റൺസെടുത്ത താരത്തെ അക്‌സർ പട്ടേലാണ് മടക്കിയത്. ധ്രുവ് ജുറേൽ(20) ആണ് പുറത്തായ മറ്റൊരു താരം. റിയാൻ പരാഗാണ് (84) ടോപ്‌സ്‌കോറർ.

ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, അൻ റിച്ച് നോർത്തീ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഡൽഹിക്കായി ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: IPLrajastan royals
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

ജിഹാദ് ചെയ്യാൻ 22 കാരന് കടുത്ത ആഗ്രഹം; AI ചാറ്റ്ബോട്ടിലൂടെ ഐഎസിലേക്ക് വഴി തേടി യുവാവ്; സൊമാലിയയിലേക്കുള്ള യാത്രയ്‌ക്ക് പിന്നാലെ ബ്രിട്ടനിൽ ഭീകരവാദ കേസ്

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ജന്തർ മന്തറിൽ അട്ടിമറി ലക്ഷ്യം; പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഭീകരപദ്ധതി പൊളിഞ്ഞു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 9 പേർ പിടിയിൽ

സുരക്ഷ മുഖ്യം!!! ഹോം നഴ്‌സുമാർക്ക് നിർബന്ധിത പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്? മൂന്ന് വർഷമായിട്ടും തീരുമാനമായില്ല

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

ഇലയിട്ട് സദ്യ വിളമ്പി കഴിച്ച് കഴിയുമ്പോൾ, ഉള്ളുപ്പില്ലാത്തവൻ വന്നു കഴിച്ചു പോകുന്നു, നിന്റെ ഒന്നും വീട്ടിൽ ചോറില്ലെ എന്ന് പറയുന്നതു പോലെ ആകരുത്; വിമർശിച്ച്  സന്തോഷ് പണ്ഡിറ്റ്

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

‘ഗജിനി’യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; ക്യാൻസറിനോട് പോരാടി വിടവാങ്ങിയത് 74-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies