വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 11:38 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കി വീണ്ടും റീചാര്‍ജ് നിരക്ക് വര്‍ദ്ധനവ്. സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ തങ്ങളുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്ക് വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിവിധ പ്ലാനുകൾക്ക് 12 മുതൽ 15 ശതമാനം വരെ നിരക്ക് വർധിപ്പിക്കാനാണ് സാധ്യത.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടായ പ്രധാന നിരക്കുവർധനയ്‌ക്ക് പിന്നാലെയാണ് വീണ്ടും വില കൂട്ടാനുള്ള നീക്കം. 5ജി സേവന വ്യാപനത്തിനുള്ള നിക്ഷേപം, ശൃംഖല വികസനം, ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നിരക്ക് വർധനവിന് കാരണമായി പറയുന്നത്.

നിരക്കുവർധന നിലവിൽ വന്നാൽ ജനപ്രിയ പ്ലാനുകളുടെ വിലയിലും കാര്യമായ മാറ്റമുണ്ടാകും. ഉദാഹരണത്തിന്, 28 ദിവസത്തെ കാലാവധിയുള്ള 349 രൂപയുടെ പ്ലാൻ ഏകദേശം 389 രൂപയായി ഉയരാൻ സാധ്യതയുണ്ട്. അതുപോലെ 84 ദിവസത്തെയും വാർഷിക പ്ലാനുകളുടെയും വില വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

തുടർച്ചയായ നിരക്കുവർധന സാധാരണ ഉപഭോക്താക്കളുടെ പ്രതിമാസ ചെലവ് വീണ്ടും ഉയർത്തുമെന്ന ആശങ്ക ശക്തമാണ്. സേവന ഗുണനിലവാരത്തിൽ കാര്യമായ പുരോഗതിയില്ലാതെ നിരക്ക് വർധിപ്പിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശനമാണ് ഉയരുന്നത്.

എന്നിരുന്നാലും, 15 ശതമാനം നിരക്കുവർധന സംബന്ധിച്ച് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവിൽ ഇത് അനലിസ്റ്റുകളുടെ വിലയിരുത്തലുകളുടെയും വിപണി റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ്.

Tags: jioairtelMobile recharge
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies