ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന സമ്മാനിച്ചതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നരസിംഹ റാവുവിന്റെ മകനാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രവും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു.
The Bharat Ratna for Karpoori Thakur Ji is a fitting tribute to a stalwart who dedicated his life to social justice and equality. Known as a champion of the downtrodden, his contributions to the upliftment of the marginalized and his relentless fight for the rights of the… pic.twitter.com/DPcfloiOcH
— Narendra Modi (@narendramodi) March 30, 2024
“പിവി നരസിംഹ റാവു നമ്മുടെ രാജ്യത്തിനായി ചെയ്ത കാര്യങ്ങൾ ഓരോ ഭാരതീയരും എന്നും ഓർമ്മിക്കും. അദ്ദേഹത്തിന് ഭാരതരത്നം ലഭിച്ചതിൽ അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും നവീകരണത്തിനും വേണ്ടി അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. ആദരണീയനായ പണ്ഡിതൻ, ചിന്തകൻ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രവത്തനങ്ങൾ എക്കാലവും വിലമതിക്കപ്പെടും”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Every Indian cherishes what PV Narasimha Rao Garu has done for our nation and feels proud that he has been conferred the Bharat Ratna. He worked extensively to further our country’s progress and modernization. He is also known as a respected scholar and thinker. His contributions… pic.twitter.com/gyZmXYTL0n
— Narendra Modi (@narendramodi) March 30, 2024
ഇന്ന് രാജ്ഭവനിൽ വച്ചാണ് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരങ്ങൾ രാഷ്ട്രപതി കൈമാറിയത്. മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗ്, പി.വി. നരസിംഹ റാവു എന്നിവർക്കും ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ എന്നിവരുടെ കുടുബാംഗങ്ങൾക്കാണ് ഭാരതര്തന കൈമാറിയത്. ഇതിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു.
Every Indian cherishes what PV Narasimha Rao Garu has done for our nation and feels proud that he has been conferred the Bharat Ratna. He worked extensively to further our country’s progress and modernization. He is also known as a respected scholar and thinker. His contributions… pic.twitter.com/gyZmXYTL0n
— Narendra Modi (@narendramodi) March 30, 2024
മുൻ പ്രധാനമന്ത്രി ചരൺ സിംഗിന് വേണ്ടി അദ്ദേഹത്തിന്റെ ചെറുമകൻ ജയന്ത് സിംഗ് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി. പി.വി നരസിംഹ റാവുവിനുള്ള പുരസ്കാരം മകൻ പി.വി പ്രഭാകർ റാവുവാണ് ഏറ്റുവാങ്ങിയത്. എം.എസ് സ്വാമിനാഥനുള്ള പുരസ്കാരം മകൾ നിത്യ റാവുവും കർപ്പൂരി ഠാക്കൂറിനുള്ള പുരസ്കാരം മകൻ രാം നാഥ് ഠാക്കൂറും രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.
Dr. M.S. Swaminathan, a revered figure in the world of agriculture, is widely admired for his pioneering work and research in the field of genetics and agricultural science. His efforts propelled India from struggle to self-sufficiency in food production. May the Bharat Ratna… pic.twitter.com/GpaaMtjXA8
— Narendra Modi (@narendramodi) March 30, 2024