കോഴിക്കോട്: നാദാപുരം നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരുടെ അക്രമണം. ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. നാദാപുരത്തിന് സമീപം കോതോട് വച്ചായിരുന്നു വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്.
‘ സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കാറിന് നേരെ ആക്രമണം അഴിച്ചുവിടുകയും വാഹനത്തിലുണ്ടായിരുന്ന ഫ്ലാഗ് പോസ്റ്റ് ഒടിച്ച് കളയാൻ ശ്രമിക്കുകയും ചെയ്തു. നൂറിലേറെ ഡിവൈഎഫ്ഐക്കാരാണ് സംഘടിച്ചെത്തി ആക്രമണം നടത്തിയത്. സിപിഎം ഈ മേഖലകളിൽ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് സംഘർഷത്തിന് കോപ്പുകൂട്ടുന്നുവെന്ന പരാതികൾ നിലനിൽക്കുന്നതിനിടെയാണ് അക്രമം
വികസനം പറഞ്ഞ് സിപിഎമ്മിന് വോട്ട് പിടിക്കാൻ സാധിക്കുന്നില്ല. സംസ്ഥാന സർക്കാരിനെതിരെ വലിയ ജനരോഷം ഉണ്ട്. ഈ സമയത്ത് ശ്രദ്ധ തിരിച്ചുവിടാനായി ബോധപൂർവ്വമുള്ള ആക്രമണത്തിന് സിപിഎം ശ്രമിക്കുകയാണ്. ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ഒരു സ്ഥാനാർത്ഥിയുടെ വാഹനത്തെ ആക്രമിക്കുക എന്ന നിലവാരം കുറഞ്ഞ രാഷ്ട്രീയ പാപ്പരത്വം എന്ന നിലയിലേക്ക് സിപിഎം അധപതിച്ചിരിക്കുകയാണെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.