ബി​ഗ്ബോസ് താരത്തിന് വീണ്ടും പാമ്പ് കുരുക്ക്; മ്യൂസിക് വീഡിയോയിൽ പാമ്പുകളെ ഉപയോ​ഗിച്ചതിന് എൽവിഷ് യാദവിനെതിരെ കേസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബി​ഗ്ബോസ് താരത്തിന് വീണ്ടും പാമ്പ് കുരുക്ക്; മ്യൂസിക് വീഡിയോയിൽ പാമ്പുകളെ ഉപയോ​ഗിച്ചതിന് എൽവിഷ് യാദവിനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 11:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റേവ് പാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്ത കേസ് നിലനിൽക്കുന്നതിനിടെ എൽവിഷ് യാദവിനെതിരെ വീണ്ടും കേസ്. മ്യൂസിക് വീഡിയോയിൽ പാമ്പുകളെ അനധികൃതമായി ഉപയോ​ഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ’32 ബോർ’ എന്ന ​ഗാനത്തിന്റെ ചിത്രീകരണത്തിനാണ് എൽവിഷ് പാമ്പുകളെ ഉപയോ​ഗിച്ചത്. റേവ് പാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്ത കേസിൽ ജയിലിലായിരുന്ന എൽവിഷ് മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

എൽവിഷിനെ കൂടാതെ ​ഗായകനായ രാഹുൽ യാദവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ​ഗുരു​ഗ്രാമിലെ ബാദ്ഷാപൂർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത, വന്യജീവി സംരക്ഷണ നിയമം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വീഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. എൽവിഷിനോടൊപ്പം അമ്പതോളം പേരും വീഡിയോയിലുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റേവ് പാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്ത കേസിൽ ബി​ഗ്ബോസ് താരമായ എൽവിഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പാർട്ടി നടന്ന സ്ഥലത്ത് നിന്നും ശേഖരിച്ച സാമ്പിളുകളിൽ ചിലതിൽ പാമ്പിൻ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. റേവ് പാർട്ടിക്കായി പാമ്പുകളെ ഉപയോഗിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. തുടർന്ന് സ്ഥലത്ത് നിന്നും അഞ്ച് മൂർഖൻ പാമ്പിനെയും ഒമ്പത് പാമ്പുകളെയും കണ്ടെത്തുകയായിരുന്നു.

Tags: rave partyelvish
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies