മുദ്രാ യോജനയിലൂടെ വായ്പ; 2023-2024 കാലയളവിൽ റെക്കോർഡ് ഭേദിച്ച് കേരളം; ആവശ്യക്കാർ ഏറെയും കിഷോർ പദ്ധതിക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുദ്രാ യോജനയിലൂടെ വായ്പ; 2023-2024 കാലയളവിൽ റെക്കോർഡ് ഭേദിച്ച് കേരളം; ആവശ്യക്കാർ ഏറെയും കിഷോർ പദ്ധതിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 03:21 pm IST
Facebook
Twitter
WhatsAppTelegram

ചെറുകിട സംരംഭങ്ങൾക്ക് മൂലധനം ഉറപ്പു വരുത്തുന്നതിനായി കേന്ദ്രസർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന. 2023-2024 സാമ്പത്തിക വർഷം മുദ്ര യോജന പ്രകാരം സംസ്ഥാനത്ത് വിതരണം ചെയ്ത വായ്പകൾ റെക്കോർഡ് നിരക്കിലാണെന്ന് കണക്കുകൾ സുചിപ്പിക്കുന്നു.ഇതിനോടകം തന്നെ 19.13 ലക്ഷം അപേക്ഷകർക്ക് 17,319.95 കോടി രൂപയുടെ വായ്പകളാണ് കേരളത്തിൽ അനുവദിച്ചിരിക്കുന്നത്. ഇതിൽ 17,179.58 കോടി രൂപ വിതരണം ചെയ്തുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2022-2023 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് വിതരണം ചെയ്ത മുദ്രാ വായ്പകളുടെ മൂല്യം 15,079 കോടി രൂപയായിരുന്നു. ഈ കാലയളവിൽ 17.81 ലക്ഷം ആളുകൾക്കാണ് മുദ്രയുടെ പ്രയോജനം ലഭ്യമായത്. മൂന്ന് വായ്പാ വിഭാഗങ്ങളാണ് പ്രധാനമായും മുദ്രയ്‌ക്കുള്ളത്. 50,000 രൂപ വരെ ലഭ്യമാകുന്ന ശിശു, 50,000-ന് മുകളിൽ അഞ്ച് ലക്ഷം രൂപ വരെ ലഭ്യമാകുന്ന കിഷോർ, അഞ്ച് ലക്ഷത്തിന് മുകളിൽ 10 ലക്ഷം വരെ ലഭിക്കുന്ന തരുൺ എന്നിവയാണ് മൂന്ന് വിഭാഗങ്ങൾ.

ഇവയിൽ അഞ്ച് ലക്ഷം രൂപ വരെ ലഭ്യമായേക്കാവുന്ന കിഷോർ വായ്പയ്‌ക്കാണ് സംസ്ഥാനത്ത് ഡിമാൻഡ് കൂടുതലുള്ളത്. 2023-2024 സാമ്പത്തിക വർഷത്തിൽ 8.05 ലക്ഷം അപേക്ഷകളാണ് കിഷോർ വിഭാഗത്തിൽ ലഭിച്ചത്. ഇതിൽ 9,123.70 കോടി രൂപ വായ്പ അനുവദിച്ചു. 9,047 കോടി രൂപയാണ് വിതരണം ചെയ്തത്. 47,293 അപേക്ഷകരാണ് തരുൺ വിഭാഗത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 4,370.32 കോടി രൂപ അനുവദിച്ചു. 4,320.15 കോടി രൂപയാണ് വിതരണം ചെയ്തത്. 10.61 ലക്ഷം അപേക്ഷകരാണ് സംസ്ഥാനത്ത് ശിശു വിഭാഗത്തിൽ ഉള്ളത്. 3,825.93 കോടി രൂപ അനുവദിച്ചതിൽ 3,812.43 കോടി രൂപ വിതരണം ചെയ്തു.

ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് മുദ്രാ വായ്പകൾ അനുവദിക്കുന്നത്. ദേശീയതലത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ വായ്പാ വിതരണം അഞ്ച് ലക്ഷം കോടി രൂപയിലേക്ക് അടുത്തു. 6.03 കോടി ആളുകൾക്കായി 4.93 കോടി രൂപ അനുവദിച്ചു. 4.85 കോടി രൂപയാണ് വിതരണം ചെയ്തത്.

Tags: MUDRA LOAN
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies